sanjumol, siya, mdma case 
Kerala

വിൽപ്പനയ്ക്കായി എത്തിച്ചു; 13 ​ഗ്രാം എംഡിഎംഎയുമായി ദമ്പതികൾ അറസ്റ്റിൽ

ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി പൊലീസ് നടത്തിയ പരിശോധനയിലാണ് ദമ്പതികൾ കുടുങ്ങിയത്

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: വിൽപ്പനയ്ക്കെത്തിച്ച 13 ​ഗ്രാം എംഡിഎംഎയുമായി ( mdma )ആലപ്പുഴയിൽ ദമ്പതികൾ അറസ്റ്റിൽ . ആലപ്പുഴ നഗരസഭ സ്റ്റേഡിയം വാർഡിൽ മഠത്തിൽപറമ്പിൽ കെ സിയ (40), ഭാര്യ ഇരിങ്ങാലക്കുട വലിയപറമ്പിൽ വീട്ടിൽ സഞ്ജുമോൾ (39) എന്നിവരാണ് അറസ്റ്റിലായത്.

ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്. സിയ മാസങ്ങളായി കേരളത്തിനു പുറത്തുനിന്ന് ലഹരിവസ്തുക്കള്‍ നാട്ടിലെത്തിച്ച് കച്ചവടം നടത്തുകയായിരുന്നു. വില്‍പ്പനയ്ക്കായി ലഹരിവസ്തുക്കള്‍ കൊണ്ടുവരുന്നതായി രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്നായിരുന്നു പരിശോധന.

വൈഎംസിഎ ടൂറിസ്റ്റ് ബസ് സ്റ്റോപ്പിനു സമീപത്തു നിന്നാണ് പ്രതികള്‍ പിടിയിലായത്. ലഹരിക്കേസുകളും ഒട്ടേറെ അടിപിടിക്കേസുകളും ഇയാൾക്കെതിരെയുണ്ട്. സ്കൂൾ തുറക്കുന്നതിനോട് അനുബന്ധിച്ച് പൊലീസ് സംസ്ഥാനത്ത് വ്യാപകമായി ലഹരിവേട്ട ശക്തമാക്കിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒറ്റ പാര്‍ട്ടി മാത്രമേ ജീവിതത്തില്‍ ഉള്ളൂ'; തരൂരിനെ വീട്ടിലെത്തി കണ്ട് സതീശന്‍, തെരഞ്ഞെടുപ്പ് ഒരുക്കം, ചര്‍ച്ച

പ്രൊഫഷണൽ ഡിഗ്രി കോഴ്സുകളിലേക്ക് സ്പോർട്സ് ക്വാട്ട അഡ്മിഷന് അപേക്ഷ ക്ഷണിച്ചു

പത്തനംതിട്ടയില്‍ നഴ്‌സിനെ ബലാത്സംഗം ചെയ്ത ശേഷം കെട്ടിത്തൂക്കി കൊന്നു; പ്രതിക്ക് ജീവപര്യന്തം തടവ്

'ഒന്നുമില്ലാത്തവന്റെ അക്കൗണ്ടിലേക്ക് 50 ലക്ഷം ഇട്ടു തന്ന മനുഷ്യന്‍; ഞാന്‍ ഈ ഭൂമിയില്‍ വേണ്ടെന്ന തീരുമാനത്തിന് പിന്നിലെന്ത്?'

പരിക്ക് വിനയായി, സൂപ്പർ താരങ്ങൾക്ക് ഇടമില്ല: 15 അംഗ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ

SCROLL FOR NEXT