ഉണ്ണികൃഷ്ണപിള്ളയും ബിന്ദുവും ടിവി ദൃശ്യം
Kerala

'എന്തുവന്നാലും ഞങ്ങളുടെ മൃതദേഹം മകളെ കാണിക്കരുത്'; കൊല്ലത്ത് ദമ്പതികള്‍ ജീവനൊടുക്കിയത് കുറിപ്പെഴുതി വച്ച ശേഷം

മകള്‍ ആണ്‍സുഹൃത്തിനൊപ്പം പോയതില്‍ മനംനൊന്ത് കൊല്ലത്ത് അച്ഛനും അമ്മയും ജീവനൊടുക്കിയത് ആത്മഹത്യ കുറിപ്പെഴുതി വച്ച ശേഷം

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: മകള്‍ ആണ്‍സുഹൃത്തിനൊപ്പം പോയതില്‍ മനംനൊന്ത് കൊല്ലത്ത് അച്ഛനും അമ്മയും ജീവനൊടുക്കിയത് ആത്മഹത്യ കുറിപ്പെഴുതി വച്ച ശേഷം. പാവുമ്പ കാളിയംചന്ത സ്വദേശി ഉണ്ണികൃഷ്ണപിള്ളയും ഭാര്യ ബിന്ദുവുമാണ് മരിച്ചത്. എന്തുവന്നാലും തങ്ങളുടെ മൃതദേഹം മകളെ കാണിക്കുക പോലും ചെയ്യരുതെന്ന് ആത്മഹത്യ കുറിപ്പില്‍ എഴുതി വെച്ചാണ് ഇരുവരും ജീവനൊടുക്കിയതെന്ന് പൊലീസ് പറയുന്നു.

പാവുമ്പ കാളിയംചന്തയിലാണ് സംഭവം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇരുവരും ആത്മഹത്യക്ക് ശ്രമിച്ചത്. ബിന്ദു അന്ന് തന്നെ മരിച്ചു. ഉണ്ണികൃഷ്ണപിള്ള ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് മരിച്ചത്. ഏക മകള്‍ ആണ്‍ സുഹൃത്തിനൊപ്പം പോയതില്‍ മനം നൊന്ത് ഇരുവരും അമിതമായി ഉറക്കഗുളിക കഴിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മകള്‍ പോയ മനോവിഷമത്തിലാണ് ജീവനൊടുക്കുന്നതെന്നും ആത്മഹത്യാ കുറിപ്പില്‍ എഴുതി വച്ചിട്ടുള്ളതായും പൊലീസ് പറയുന്നു. വ്യോമസേനയില്‍ ഉദ്യോഗസ്ഥനായ ഉണ്ണികൃഷ്ണപിള്ള അവധിക്ക് നാട്ടിലെത്തിയതായിരുന്നു. തിരികെ പോകാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് മകള്‍ ആണ്‍ സുഹൃത്തിനൊപ്പം പോകുന്നതും ഇതില്‍ മനം നൊന്ത് ഉണ്ണികൃഷ്ണപിള്ളയും ഭാര്യയും ജീവനൊടുക്കുന്നതും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

വരുന്നു ശക്തമായ മഴ; വെള്ളക്കെട്ടും കൃഷിനാശവും ഉണ്ടായേക്കും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

വിജയവഴിയില്‍ തിരിച്ചെത്തി ഡല്‍ഹി; പരാഗിന്റെ ഒറ്റയാള്‍ പോരാട്ടം തുണച്ചില്ല; പോയന്റ് പട്ടികയില്‍ കയറ്റം

'വോട്ട് എണ്ണാന്‍ കേന്ദ്ര ജീവനക്കാര്‍ വേണ്ട'; തൃണമൂല്‍ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍; 15 ബൂത്തുകളില്‍ റീപോളിങ്

മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

SCROLL FOR NEXT