മകള്‍ ആണ്‍സുഹൃത്തിനൊപ്പം പോയി; ദമ്പതികള്‍ ജീവനൊടുക്കി

മകളെ മൃതശരീരം കാണിക്കരുതെന്ന് ആത്മഹത്യാക്കുറിപ്പ്
ഉണ്ണിക്കൃഷ്ണപിള്ളയും ബിന്ദുവും
ഉണ്ണിക്കൃഷ്ണപിള്ളയും ബിന്ദുവുംടിവി ദൃശ്യം
Updated on
1 min read

കൊല്ലം: മകള്‍ ആണ്‍സുഹൃത്തിനൊപ്പം പോയതില്‍ മനം നൊന്ത് ദമ്പതികള്‍ ജീവനൊടുക്കി. കൊല്ലം പാവുമ്പ സ്വദേശി ഉണ്ണിക്കൃഷ്ണപിള്ള (52)യും ഭാര്യ ബിന്ദു (48) എന്നിവരാണ് മരിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഉണ്ണിക്കൃഷ്ണപിള്ളയും ബിന്ദുവും
തെയ്യം കണ്ടു മടങ്ങുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ടു മറിഞ്ഞു; കാസര്‍കോട് രണ്ടുപേര്‍ മരിച്ചു

അമിതമായി ഗുളിക കഴിച്ചാണ് ഇവര്‍ ആത്മഹത്യ ചെയ്തത്. ബിന്ദു നേരത്തെ മരിച്ചു. ചികിത്സയിലിരിക്കെയാണ് ഉണ്ണിക്കൃഷ്ണപിള്ള മരിച്ചത്. മകളെ മൃതശരീരം കാണിക്കരുതെന്ന് ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് ഏകമകൾ വീടുവിട്ടുപോയത്. എയർഫോഴ്സ് ഉദ്യോ​ഗസ്ഥനായ ഉണ്ണിക്കൃഷ്ണപിള്ള അവധിക്ക് നാട്ടിലെത്തിയതായിരുന്നു. തിരികെ ജോലിയിൽ പ്രവേശിക്കാൻ ഒരുങ്ങുന്നതിനിടെയാണ് മകൾ ആൺസുഹൃത്തിനൊപ്പം പോയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com