Police പ്രതീകാത്മക ചിത്രം
Kerala

യുവാവിനും യുവതിക്കും നേരെ സദാചാര ​'ഗുണ്ടായിസം'; പൊലീസുകാരേയും ആക്രമിച്ചു, 2 പേർ കസ്റ്റഡിയിൽ

ഗുണ്ടാ സംഘമാണ് ആക്രമണത്തിനു പിന്നില്ലെന്നു പൊലീസ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

തൃശൂർ: യുവാവിനും യുവതിക്കും നേരെ സദാചാര പൊലീസ് ചമഞ്ഞ് കൈയേറ്റം. സംഭവത്തെ കുറിച്ച് അന്വേഷിക്കാനെത്തിയ വെസ്റ്റ് പൊലീസിനു നേരെയും ആക്രമണം. സംഭവത്തിൽ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഗുണ്ടാ സംഘമാണ് ആക്രമണത്തിനു പിന്നില്ലെന്നു വ്യക്തമാക്കിയ പൊലീസ് രണ്ട് പേരെ കസ്റ്റഡിയിൽ എടുത്തു.

ഗ്രേഡ് എസ്ഐ അടക്കം മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് മര്‍ദനമേറ്റത്. ഗ്രേഡ് എസ്ഐ ലിറ്റ്സണ്‍, സിപിഒമാരായ അഭിജിത്ത്, മഹേഷ് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇതില്‍ അഭിജിത്തിന്റെ കൈയൊടിഞ്ഞിട്ടുണ്ട്.

കഴിഞ്ഞ രാത്രി 9 മണിയോടെയാണ് സംഭവം. തൃക്കുമാരകുടം കോളനിക്ക് സമീപം യുവതിയും യുവാവും സംസാരിക്കുന്നതു കണ്ട് ചോദ്യം ചെയ്ത അഞ്ചംഗ സംഘം യുവാവിനെ കൈയേറ്റം ചെയ്തു. യുവാവിന്റെ ഒപ്പമുണ്ടായ പെണ്‍കുട്ടി വെസ്റ്റ് പൊലീസിലെ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി.

പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് അഞ്ചംഗ സംഘം പൊലീസിനെ ആക്രമിച്ചത്. പരിക്കേറ്റ യുവാവും യുവതിയും പൊലീസുകാരും ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.

Moral Policing in Thrissur: Young Man and Woman Attacked; Police Officer Assaulted, Two Detained

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഏപ്രിലിലെ രണ്ട് ബില്ലുകള്‍ പിന്‍വലിക്കും; പുതിയ മൂന്ന് ബില്ലുകള്‍ അവതരിപ്പിക്കും; ലോക്‌സഭയില്‍ നാളെ തിരക്കിട്ട നടപടികള്‍

പ്രസവിച്ച ഉടന്‍ കുഞ്ഞിനെ ക്ലോസറ്റില്‍ ഉപേക്ഷിച്ചു; യുവതി പിടിയില്‍

മണ്ഡല പുനർനിർണയ ബിൽ നാളെ, 2 മിനിറ്റിൽ കൊള്ളയടിച്ചത് '43 പവൻ സ്വർണം', ലീഡ് വഴങ്ങി ഇന്ത്യ... ഇന്നത്തെ 5 പ്രധാന വാർത്തകൾ

സ്വകാര്യ സര്‍വകലാശാലകള്‍ക്ക് പുറമെ വിജ്ഞാന-നിക്ഷേപ മേഖലകളും; പുതിയ ബില്ലുമായി സംസ്ഥാന സര്‍ക്കാര്‍

’നിന്നെ മരിക്കാൻ വിട്ടുകൊടുക്കുമോ?’; ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കാൻ യുവാവിന്റെ ശ്രമം, രക്ഷകരായി പൊലീസ്