Eroor murder  
Kerala

ഏരൂരില്‍ ദമ്പതികള്‍ വീട്ടില്‍ മരിച്ച നിലയില്‍; ഭാര്യയെ കൊന്ന ശേഷം ഭര്‍ത്താവ് ജീവനൊടുക്കിയതെന്ന് സംശയം

കുടുംബപ്രശ്‌നങ്ങളാണ് കൊലപാതകത്തിനു കാരണമെന്നാണ് വിവരം.

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: ഏരൂരില്‍ ദമ്പതികള്‍ വീട്ടില്‍ മരിച്ചനിലയില്‍. ആഴത്തിപ്പാറ സ്വദേശികളായ റെജി (56), പ്രശോഭ (48) എന്നിവരെയാണ് മരിച്ചത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. വെട്ടേറ്റ നിലയിലാണ് പ്രശോഭയുടെ മൃതദേഹം കണ്ടെത്തിയത്.

തലയില്‍നിന്നു രക്തം വാര്‍ന്ന നിലയില്‍ നിലത്ത് ചുമരിനോട് ചേര്‍ന്ന് തറയിലായിരുന്നു പ്രശോഭയുടെ മൃതദേഹം. തൂങ്ങിമരിച്ച നിലയിലായിരുന്നു റെജിയുടെ മൃതദേഹം കണ്ടെത്തിയത്.

കുടുംബപ്രശ്‌നങ്ങളാണ് കൊലപാതകത്തിനു കാരണമെന്നാണ് വിവരം. ഇന്നലെ ഇരുവരും തമ്മില്‍ വീട്ടില്‍ വഴക്കുണ്ടായെന്നാണ് വിവരം. ഏരൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

A couple was found dead at home in Eroor

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സുഗതന് അനുകൂലമായ കത്ത്: ചെന്നിത്തലയ്ക്ക് അതൃപ്തി; ആഭ്യന്തര വകുപ്പ് അണ്ടര്‍ സെക്രട്ടറിക്കെതിരെ അന്വേഷണം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും

'നിവിന്‍ പോളിയെ കണ്ടപ്പോള്‍, അദ്ദേഹത്തിന് ഓര്‍മയുണ്ടോ എന്നറിയില്ല'; ക്രിക്കറ്ററാകാന്‍ ആഗ്രഹിച്ചു, സംവിധായകനാകാന്‍ കാരണം: ജെയ്‌സണ്‍ സഞ്ജയ്

'സംഘപരിവാർ അജണ്ടകൾക്ക് മുന്നിൽ യുഡിഎഫ് ഓച്ഛാനിച്ചു നിൽക്കുന്നു; പി എം ശ്രീ നടപ്പിലാക്കാനുള്ള തീരുമാനം കേരളത്തോടുള്ള വഞ്ചന'