ഷാഹുല്‍ ഹമീദ്, നജീമ 
Kerala

പിഞ്ചുകുഞ്ഞുമായി എംഡിഎംഎ കടത്തി, കണ്ണൂരില്‍ ദമ്പതികള്‍ റിമാന്‍ഡില്‍

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: മൂന്നര വയസുകാരിയായ മകളോടൊപ്പം എത്തി എംഡിഎംഎ കടത്തിയ ദമ്പതികള്‍ റിമാന്‍ഡില്‍. തയ്യില്‍ സ്വദേശി ഷാഹുല്‍ ഹമീദ്, ഭാര്യ നജീമ എന്നിവരാണ് പിടിയിലായത്. ബംഗളൂരുവില്‍ നിന്നും ടൂറിസ്റ്റ് ബസിലെത്തിയ ദമ്പതികളില്‍ നിന്നാണ് ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെ 70.66 ഗ്രാം എം ഡി എം എ പിടികൂടിയത്.

കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് സമീപം രഹസ്യവിവരം കിട്ടിയതു പ്രകാരം വലവിരിച്ചിരുന്ന പൊലിസിന്റെ മുന്‍പില്‍ ഓട്ടോറിക്ഷയില്‍ മൂന്നര വയസുള്ള പെണ്‍കുട്ടിയുമായെത്തിയ ദമ്പതികള്‍ കുടുങ്ങുകയായിരുന്നു. ബാംഗ്ലൂരില്‍ താമസക്കാരായ ഇവര്‍ മറുനാടന്‍ മലയാളികളെന്ന വ്യാജേനെ മൂന്നര വയസുള്ള മകളെയും ഒപ്പം കൂട്ടിയാണ് മയക്കുമരുന്ന് കടത്തിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോഴിക്കോട് കുറ്റ്യാടി സ്വദേശിനിയായ നജീമയുടെ ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ എം ഡി എം എ കണ്ടെത്തിയത്. ദമ്പതികളെ റിമാന്‍ഡില്‍ അറസ്റ്റു രേഖപ്പെടുത്തിയ ഇവരെ കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കിയാണ് പൊലിസ് റിമാന്‍ഡ് ചെയ്തത്.

മയക്കുമരുന്ന് വില്‍പനക്കായി എത്തിച്ചതാകാമെന്ന നിഗമനത്തിലാണ് പൊലീസ്. ഷാഹുല്‍ ഹമീദും നജീമയും മയക്കുമരുന്നുമായി ബംഗളുരുവില്‍ നിന്ന് കണ്ണൂരിലേക്ക് ബസില്‍ വരുന്നുണ്ടെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ ഡാന്‍സാഫ് ഇവര്‍ എവിടേക്ക് എത്തുമെന്ന് കൃത്യമായി ട്രാക്ക് ചെയ്തു. ചൊവ്വാഴ്ച്ച രാത്രി കണ്ണൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറി പരിസരത്ത് നിലയുറപ്പിച്ചു. പുലര്‍ച്ചെ ഒരുമണിയോടെ കണ്ണൂരിലെത്തി ബസില്‍ നിന്നിറങ്ങിയ ദമ്പതികള്‍ പ്ലാസ ജംഗ്ഷനില്‍ നിന്ന് ഒരു ഓട്ടോറിക്ഷയില്‍ ജില്ലാ ആശുപത്രി പരിസരത്തേക്ക് എത്തി.

ഇരുവരെയും തിരിച്ചറിഞ്ഞ ഡാന്‍സാഫ് അംഗങ്ങള്‍ ഓട്ടോറിക്ഷ വളഞ്ഞു. ഇവര്‍ക്കൊപ്പം മൂന്നര വയസ് പ്രായമുള്ള കുഞ്ഞും ഉണ്ടായിരുന്നു. ഇതിനാല്‍പിങ്ക് വനിതാ പൊലീസും കണ്ണൂര്‍ സിറ്റി പൊലീസും സ്ഥലത്തെത്തി. തഹസീല്‍ദാരുടെ സാന്നിധ്യത്തില്‍ നടത്തിയ പരിശോധനയിലാണ് മാരക മയക്കുമരുന്നായ എംഡിഎംഎ കണ്ടെത്തിയത്.

നാര്‍ക്കോട്ടിക് എസിപി രാജേഷ്, കണ്ണൂര്‍ സിറ്റി എസിപി പ്രദീപന്‍ കണ്ണിപ്പൊയില്‍ എന്നിവരും പരിശോധനക്ക് നേതൃത്വം നല്‍കി. പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി കണ്ണൂര്‍ ജില്ലയിലേക്ക് വ്യാപകമായി മയക്കുമരുന്ന് കടത്താന്‍ സാധ്യതയുണ്ടെന്ന് പൊലിസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലിസ് പരിശോധന ശക്തമാക്കിയിരിക്കുകയാണ്.

Couple in Kannur remanded for smuggling MDMA with toddler

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫുള്‍ അടിച്ച്' ടീം ഇന്ത്യ; ലങ്കയെ തൂത്തുവാരി; ജയം 15 റണ്‍സിന്

ക്രിസ്മസ് പ്രാര്‍ത്ഥനയ്ക്കിടെ മലയാളി വൈദികനും ഭാര്യയും അറസ്റ്റില്‍

'ടിപി കേസ് പ്രതികള്‍ക്ക് മാത്രം എന്താണ് ഇത്ര പ്രത്യേകത; പരോളിനെ കുറിച്ച് അന്വേഷിക്കണം'; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

ഹര്‍മന്‍പ്രീത് ഉരുക്കുകോട്ടയായി; ഇന്ത്യയെ പിടിച്ചുയര്‍ത്തി; ശ്രീലങ്കയ്ക്ക് ജയിക്കാന്‍ വേണ്ടത് 176 റണ്‍സ്

ജനസംഖ്യ 47 ലക്ഷം; മലപ്പുറം ജില്ല വിഭജിക്കണമെന്ന് കേരള മുസ്ലീം ജമാ അത്ത്

SCROLL FOR NEXT