പ്രതീകാത്മക ചിത്രം 
Kerala

അയല്‍വാസി പെട്രോള്‍ ഒഴിച്ചു തീകൊളുത്തിയ ഗൃഹനാഥന്‍ മരിച്ചു; ഭാര്യ ഗുരുതരാവസ്ഥയില്‍

സാമ്പത്തിക തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കിളിമാനൂരില്‍ അയല്‍വാസി തീ കൊളുത്തിയ ഗൃഹനാഥന്‍ മരിച്ചു. മുടപുരം സ്വദേശി പ്രഭാകരപിള്ളയാണ് മരിച്ചത്. ഭാര്യ വിമല കുമാരിയും ഗുരുതരാവസ്ഥയിലാണ്. അയല്‍വാസിയായ ശശിയാണ് ദമ്പതികളെ പെട്രോളൊഴിച്ച് തീ കൊളുത്തിയത്. പെട്രോള്‍ ഒഴിച്ച പനപ്പാംകുന്ന് സ്വദേശി ശശിക്കും സാരമായി പൊള്ളലേറ്റു. സാമ്പത്തിക തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. മടവൂര്‍ കൊച്ചാലംമൂടിലുള്ള പ്രഭാകരപിള്ളയുടെ വീട്ടിലേക്ക് ശശി ഒരു ക്യാനില്‍ പെട്രോളുമായി എത്തുകയായിരുന്നു. ഇയാളും വീട്ടുകാരും തമ്മില്‍ വാക് തര്‍ക്കം ഉണ്ടാകുകയും കൈയില്‍ കരുതിയ പെട്രോള്‍ ദമ്പതികളുടെ മേലേക്ക് ഒഴിക്കുകയും തീ കൊളുത്തുകയുമായിരുന്നെന്ന് അയല്‍വാസികള്‍ പറയുന്നു. മൂവര്‍ക്കും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. 

വിരമിച്ച സൈനികാനാണ് ശശി. സാമ്പത്തിക തര്‍ക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്ഥലവും സമയവും തീരുമാനിച്ചോളൂ, പറയുന്ന സ്ഥലത്ത് പറഞ്ഞ സമയത്ത് ഞാനെത്തും'; മുഖ്യമന്ത്രിയുടെ വെല്ലുവിളി ഏറ്റെടുത്ത് വിഡി സതീശൻ

'പന്ത് ചുരണ്ടൽ'; പാക് താരം ഫഖര്‍ സമാനെ ചോദ്യം ചെയ്യും (വിഡിയോ)

പോയ മുടി തിരിച്ചുവരും, ഈ ഭക്ഷണങ്ങൾ കഴിച്ചാൽ

ചാക്കോച്ചന് 'തൊലിക്കട്ടി' വന്നത് താന്‍ കാരണമെന്ന് ഷൈന്‍ ടോം; മറുപടിയുമായി കുഞ്ചാക്കോ ബോബന്‍

ദിവസവും 200 രൂപ വീതം എടുക്കാനുണ്ടോ?; 20 ലക്ഷം സമ്പാദിക്കാം, ചെയ്യേണ്ടത് ഇത്രമാത്രം

SCROLL FOR NEXT