എകെ ശ്രീലേഖയും ഭര്‍ത്താവ് പ്രേമരാജനും 
Kerala

എകെ ശ്രീലേഖയുടെ മരണം കൊലപാതകം; കണ്ണൂരില്‍ പൊള്ളലേറ്റ് മരിച്ച ദമ്പതികളുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

തലയ്‌ക്കേറ്റ അടിയും പൊള്ളലേറ്റതുമാണ് ശ്രീലേഖയുടെ മരണത്തിന് കാരണമെന്നും ഭര്‍ത്താവ് പ്രേമരാജന്‍ മരിച്ചത് തീ പൊള്ളലേറ്റാണെന്നും പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

സമകാലിക മലയാളം ഡെസ്ക്

കണ്ണുര്‍: അലവിലില്‍ ദമ്പതികളെ വീട്ടില്‍ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പ്രേമരാജന്‍, എകെ ശ്രീലേഖ എന്നിവരാണ് മരിച്ചത്. മന്ത്രി എകെ ശശീന്ദ്രന്റെ സഹോദരിയുടെ മകളാണ് മരിച്ച എകെ ശ്രീലേഖ. തലയ്‌ക്കേറ്റ അടിയും പൊള്ളലേറ്റതുമാണ് ശ്രീലേഖയുടെ മരണത്തിന് കാരണമെന്നും ഭര്‍ത്താവ് പ്രേമരാജന്‍ മരിച്ചത് തീ പൊള്ളലേറ്റാണെന്നും പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

ഭര്‍ത്താവ് പ്രേമരാജന്‍ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച ശേഷം തീ കൊളുത്തി കൊല്ലുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അതിനുശേഷം പ്രേമരാജന്‍ സ്വയം തീകൊളുത്തുകയായിരുന്നെന്നും പൊലീസ് പറയുന്നു.

ശ്രീലേഖയുടേത് കൊലപാതകമാണെന്ന സംശയം ആദ്യമേ പൊലീസിനുണ്ടായിരുന്നു. ശ്രീലേഖയുടെ തലയുടെ പിന്‍ഭാഗം പൊട്ടി രക്തം വാര്‍ന്നനിലയിലായിരുന്നു. കത്തിക്കരിഞ്ഞ മൃതദേഹത്തിന് സമീപത്തുനിന്ന് ചുറ്റികയും കണ്ടെത്തിയിരുന്നു.

ഇന്നലെ വൈകിട്ട് ആറോടെ വീട്ടിലെത്തിയ ഡ്രൈവര്‍ സരോഷ് കോളിങ് ബെല്‍ അടിച്ചിട്ടും തുറക്കാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ക്കൊപ്പം വാതില്‍ പൊളിച്ച് അകത്തുകയറിയപ്പോഴാണു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ കിടപ്പുമുറിയില്‍ നിലത്തു കത്തിക്കരിഞ്ഞ നിലയിലായിരുന്നു. കൊലപാതക കാരണം വ്യക്തമല്ല.

The post-mortem report for a couple found with severe burn injuries at their home in Kannur has concluded that their deaths were a murder, not an accident or suicide

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

ഭാരത് ടാക്‌സി നിരത്തിലേക്ക്, ജനുവരി ഒന്ന് മുതല്‍ സര്‍വീസ്

സ്കൂൾ പ്രവേശനത്തിന് പ്രായപരിധി തീരുമാനിക്കുന്ന തീയതിക്ക് മാറ്റം വരുത്തി യുഎഇ

നിയമസഭയില്‍ വോട്ട് ചേര്‍ക്കാന്‍ ഇനിയും അവസരം; എസ്‌ഐആര്‍ എന്യൂമറേഷന്‍ ഫോം നല്‍കാന്‍ നാളെ കൂടി നല്‍കാം

'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം; ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം; കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT