M Swaraj file
Kerala

'അയ്യപ്പന്റെ ബ്രഹ്മചര്യം അവസാനിച്ചു'; എം സ്വരാജിന്റെ പ്രസംഗത്തില്‍ റിപ്പോര്‍ട്ട് തേടി കോടതി

ശബരിമല ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ് നടത്തിയ പ്രസംഗം അടിസ്ഥാനരഹിതവും വിവാദപരവുമാണെന്നാണ് പരാതി.

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയ പ്രസംഗത്തില്‍ റിപ്പോര്‍ട്ട് തേടി കൊല്ലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി. പ്രസംഗം മതസ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനില്‍ നല്‍കിയ പരാതിയിലാണ് നടപടി.

മാളികപ്പുറത്തമ്മയുടെ കണ്ണുനീരാണ് കേരളത്തില്‍ പ്രളയമായി നദികളിലൂടെ ഒഴുകിയതെന്നും അയ്യപ്പന്റെ ബ്രഹ്മചര്യം അവസാനിച്ചുവെന്നുമടങ്ങുന്നതായിരുന്നു സ്വരാജിന്റെ പ്രസംഗം. ഇത് വിശ്വാസത്തെ ഹനിക്കുന്നതെന്നാണ് പരാതിയില്‍ പറയുന്നത്. 2018ല്‍ നടത്തിയ പ്രസംഗത്തിന്‍റെ വിഡിയോ സഹിതമാണ് പരാതി നല്‍കിയത്.

ആദ്യം കൊല്ലം വെസ്റ്റ് പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ കേസ് എടുക്കാന്‍ തയ്യാറാകാത്തതിനെത്തുടര്‍ന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. സിറ്റി പൊലീസ് കമ്മീഷണറും കേസ് എടുത്തില്ല. തുടര്‍ന്നാണ് വിഷ്ണു കോടതിയെ സമീപിച്ചത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ കോടതി ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് തേടിയത്.

Court seeks report on M Swaraj's speech on 2018

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആറ്റിങ്ങലും പോത്തന്‍കോട്ടുമുള്ളവര്‍ കയറരുതെന്ന് പറയാന്‍ പറ്റുമോ?; ഇ ബസ് വിവാദത്തില്‍ മേയര്‍ക്കു മറുപടിയുമായി മന്ത്രി

ഓസ്ട്രേലിയൻ മുൻ ക്രിക്കറ്റർ ഡാമിയൻ മാർട്ടിൻ അതീവ ​ഗുരുതരാവസ്ഥയിൽ, കോമയിലെന്ന് റിപ്പോർട്ട്

സിപിഐ ചതിയന്‍ ചന്തു, പത്ത് വര്‍ഷം ഒപ്പം നിന്ന് സുഖിച്ചിട്ട് ഇപ്പോള്‍ തള്ളിപ്പറയുന്നു, ഇനിയും പിണറായി തന്നെ നയിക്കണം: വെള്ളാപ്പള്ളി

അച്ഛമ്മയെ യാത്രയാക്കാൻ മുടവൻമുകളിലെ വീട്ടിലെത്തി അപ്പു

പത്താം ക്ലാസുകാർക്ക് ഫെഡറൽ ബാങ്കിൽ ജോലി, അതും വീടിന് തൊട്ടടുത്ത്; ഈ അവസരം വിട്ടു കളയരുതേ

SCROLL FOR NEXT