കോവിഡ് പരിശോധന/ഫയല്‍ ചിത്രം 
Kerala

രോ​ഗമുക്തർ ആറര ലക്ഷത്തിലേക്ക്, ഇന്ന് 4494 പേർക്ക് കോവിഡ് ഭേദമായി; കണക്കുകൾ ഇങ്ങനെ 

കൂടുതൽ പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത് മലപ്പുറം ജില്ലയിലാണ്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3423 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചപ്പോൾ കൂടുതൽ പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത് മലപ്പുറം ജില്ലയിലാണ്. 626 പേരാണ് ജില്ലയിൽ കൊറോണ പോസിറ്റീവായത്. കോഴിക്കോട് 507 പേർ രോ​ഗ ബാധിതരായി. 

എറണാകുളം 377, പാലക്കാട് 305, തൃശൂർ 259, ആലപ്പുഴ 242, കൊല്ലം 234, തിരുവനന്തപുരം 222, കോട്ടയം 217, കണ്ണൂർ 159, പത്തനംതിട്ട 112, വയനാട് 65, ഇടുക്കി 55, കാസർഗോഡ് 43 എന്നിങ്ങനേയാണ് മറ്റ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 48 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2982 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 359 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ 34,847 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.82 ആണ്. 

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4494 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 60,504 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 6,45,779 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,80,375 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

ബുംറ ആരോ​ഗ്യവാൻ, പക്ഷേ കളിപ്പിക്കില്ല!

തടവുശിക്ഷ മരവിപ്പിച്ചു; ടോമിൻ തച്ചങ്കരി പുറത്തിറങ്ങി

ഹയർ സെക്കൻഡറി പരീക്ഷ മാറ്റിവച്ചു

സുഹൈൽ അമിതമായി മദ്യപിച്ചെന്ന് തെളിഞ്ഞു; രാസലഹരിയും? വിശദ പരിശോധന