ലോക്‌നാഥ് ബെഹറ/ഫയല്‍ 
Kerala

കാറില്‍ ഒരാളെങ്കിലും മാസ്‌ക് നിര്‍ബന്ധം, കൂടുതല്‍ ആളുകള്‍ ഉണ്ടെങ്കില്‍ ഡബിള്‍ മാസ്‌ക് നല്ലത്; മരുന്ന് വാങ്ങാന്‍ ഇളവ്, നൈറ്റ് കര്‍ഫ്യൂവില്‍ വിശദീകരണവുമായി ഡിജിപി 

ഇന്ന് രാത്രി മുതല്‍ സംസ്ഥാനത്ത് നൈറ്റ് കര്‍ഫ്യൂ ഏര്‍പ്പെടുത്താനിരിക്കേ, നിയന്ത്രണങ്ങള്‍ വിശദീകരിച്ച് ഡിജിപി ലോക്‌നാഥ് ബെഹ്‌റ

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഇന്ന് രാത്രി മുതല്‍ സംസ്ഥാനത്ത് നൈറ്റ് കര്‍ഫ്യൂ ഏര്‍പ്പെടുത്താനിരിക്കേ, നിയന്ത്രണങ്ങള്‍ വിശദീകരിച്ച് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. നൈറ്റ് കര്‍ഫ്യൂ സമയത്ത് മരുന്ന്, പാല്‍ എന്നിങ്ങനെ അവശ്യസാധനങ്ങള്‍ വാങ്ങാന്‍ പോകുന്നവര്‍ക്ക് ഇളവ് നല്‍കുമെന്ന് ലോക്‌നാഥ് ബെഹ്‌റ മാധ്യമങ്ങളോട് പറഞ്ഞു.

നോമ്പ് സമയത്തെ സാധാരണ ഇളവ് നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ ദീര്‍ഘദൂരയാത്രകള്‍  ഒഴിവാക്കണം. അത്തരത്തില്‍ നിയമം ലംഘിക്കുന്നവര്‍ക്ക് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

കാറില്‍ ഒരാള്‍ മാത്രമാണെങ്കിലും മാസ്‌ക് നിര്‍ബന്ധമാണ്. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് കാറില്‍ ഡ്രൈവറെ കൂടാതെ രണ്ടുപേര്‍ക്ക് കൂടി യാത്ര ചെയ്യാം. ഫാമിലിയാണെങ്കില്‍ ഇളവ് ഉണ്ട്. എന്നാല്‍ പല കുടുംബങ്ങളില്‍ നിന്നുള്ളവരാണ് കാറിലെങ്കില്‍ അനുവദിക്കില്ല. ഓട്ടോറിക്ഷയില്‍ ഡ്രൈവര്‍ കൂടാതെ രണ്ടുപേര്‍ക്ക് കൂടി യാത്ര ചെയ്യാം. കാറില്‍ ഒന്നില്‍ കൂടുതല്‍ പേര്‍ യാത്ര ചെയ്യുന്നുണ്ടെങ്കില്‍ ഡബിള്‍ മാസ്‌ക് ആണ് നല്ലതെന്ന് ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ജനിതകവ്യതിയാനം സംഭവിച്ച വൈറസ് കൂടുതല്‍ മാരകമാണ് എന്നാണ് പറയുന്നത്. അതിനാല്‍ കൂടുതല്‍ ജാഗ്രത ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് മാനദണ്ഡം ലംഘിക്കുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയമം അനുസരിച്ച് നിയമനടപടി സ്വീകരിക്കും. പിഴ മുതല്‍ അറസ്റ്റ് വരെയാകാം. 144 പ്രഖ്യാപിക്കാത്ത സ്ഥലങ്ങളിലും ആള്‍ക്കൂട്ടം അനുവദിക്കില്ല. സാമൂഹിക അകലം പാലിക്കുന്നില്ല എന്ന് കണ്ടാല്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT