വിണാ ജോര്‍ജ് 
Kerala

'സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്നു; ഹ്രസ്വ സന്ദര്‍ശനം നടത്തുന്ന പ്രവാസികള്‍ക്ക് ക്വാറന്റൈന്‍ വേണ്ട'- ആരോഗ്യ മന്ത്രി

'സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്നു; ഹ്രസ്വ സന്ദര്‍ശനം നടത്തുന്ന പ്രവാസികള്‍ക്ക് ക്വാറന്റൈന്‍ വേണ്ട'- ആരോഗ്യ മന്ത്രി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്നതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. വ്യാപനത്തോത് 16 ശതമാനമായാണ് കുറഞ്ഞിരിക്കുന്നത്. രോഗികള്‍ക്ക് ചികിത്സ നിഷേധിച്ചാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ആരോ​ഗ്യ മേഖലയെ സംബന്ധിച്ച് കേന്ദ്ര ബജറ്റ് നിരാശജനകമാണെന്നും വീണ ജോർജ് പ്രതികരിച്ചു.

ഏഴ് ദിവസത്തില്‍ താഴെ സന്ദര്‍ശനത്തിനെത്തുന്ന പ്രവാസികള്‍ക്ക് ക്വാറന്റൈന്‍ ആവശ്യമില്ല. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച മാനദണ്ഡമനുസരിച്ചുള്ള പരിശോധനകള്‍ നടത്തണം. ഏഴ് ദിവസം നിരീക്ഷണത്തില്‍ കഴിഞ്ഞവര്‍ക്ക് ആന്റിജന്‍ പരിശോധന മതിയെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. 

കുട്ടികളുടെ വാക്‌സിനേഷന്‍ 71 ശതമാനം ആയി. ബൂസ്റ്റര്‍ ഡോസ് 42 ശതമാനമായി. 5,90,823 പേരാണ് ഇതുവരെ ബൂസ്റ്റര്‍ ഡോസ് എടുത്തതെന്നും അവര്‍ പറഞ്ഞു. 

കോവിഡ് മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട 103 കുട്ടികള്‍ക്ക് വനിതാ ശിശു വികസന വകുപ്പ് ധനസഹായം അനുവദിച്ചു. 3.9 കോടി രൂപയാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്. 143 അപേക്ഷകളാണ് ഇതുമായി ബന്ധപ്പെട്ട് ആകെ ലഭിച്ചത്. ഈ കുട്ടികള്‍ക്ക് 18 വയസ് ആകുന്നതുവരെ 2000 രൂപ വീതം അവരുടെ അക്കൗണ്ടുകളില്‍ മാസത്തില്‍ നിക്ഷേപിക്കാനും തീരുമാനിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി

'ദൈവവും സാത്തനും തമ്മിലുള്ള ചൂതു കളിയാണ് നമ്മുടെയൊക്കെ ജീവിതം'; 24 മണിക്കൂറിൽ 5 മില്യൺ കാഴ്ചക്കാരുമായി 'ഐ ആം ഗെയിം' ട്രെയ്‌ലർ