ഫയല്‍ ചിത്രം 
Kerala

കോവിഡ് ബാധിച്ചയാള്‍ തെരുവില്‍ അലഞ്ഞു നടന്നു ; പിടികൂടി ആശുപത്രിയിലാക്കി ; ആശങ്ക

പിപിഇ കിറ്റ് ധരിച്ചെത്തിയ ആരോഗ്യപ്രവര്‍ത്തകരും പൊലീസും വളരെ പണിപ്പെട്ടാണ് ഇയാളെ പിടികൂടിയത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി : കോവിഡ് പോസിറ്റീവ് ആയിരിക്കെ തെരുവില്‍ അലഞ്ഞുതിരിഞ്ഞു നടന്ന ആളെ പൊലീസും ആരോഗ്യപ്രവര്‍ത്തകരും ചേര്‍ന്ന് പിടികൂടി ആശുപത്രിയിലാക്കി. മനോദൗര്‍ബല്യമുള്ള ആളാണ് തെരുവില്‍ അലഞ്ഞു നടന്നത്. 

കോവിഡ് ബാധിതന്‍ തെരുവില്‍ അലഞ്ഞുനടന്നത് നാട്ടുകാര്‍ക്കിടയിലും ആശങ്ക പരത്തിയിരുന്നു. തുടര്‍ന്ന് ഞായറാഴ്ച രാത്രി 11 നാണ് ഇയാളെ വഴിയരികില്‍ നിന്നും പിടികൂടിയത്. 

പിപിഇ കിറ്റ് ധരിച്ചെത്തിയ ആരോഗ്യപ്രവര്‍ത്തകരും പൊലീസും വളരെ പണിപ്പെട്ടാണ് ഇയാളെ പിടികൂടിയത്. ഇയാളെ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'