വീഡിയോ ദൃശ്യം 
Kerala

കൊടിമരത്തെ ചൊല്ലി സിപിഐയും കോൺ​ഗ്രസും പൊരിഞ്ഞ അടി; ലാത്തിവീശി പൊലീസ്, കല്ലേറ്; നിരവധി പേർക്ക് പരിക്ക്

കോൺഗ്രസ് ഓഫീസിന് സമീപം സിപിഐ കൊടിമരം നാട്ടിയതിനെ  ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിന് കാരണമായത്

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ; കൊടിമരം സ്ഥാപിച്ചതിനെ തുടർന്നുണ്ടായ തർക്കം സിപിഐ- കോൺ​ഗ്രസ് സംഘർഷമായി. ആലപ്പുഴ ചാരുംമൂട്ടിലാണ് സിപിഐയുടെയും കോൺഗ്രസിന്റെയും പ്രവർത്തകർ ചേരിതിരിഞ്ഞ് തമ്മിൽത്തല്ലിയത്. കോൺഗ്രസ് ഓഫീസിന് സമീപം സിപിഐ കൊടിമരം നാട്ടിയതിനെ  ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിന് കാരണമായത്. അടിപിടിയിൽ 25 പേർക്ക് പരിക്കേറ്റു. നിരവധി പൊലീസുകാർക്കും പരിക്കേറ്റു. 

കോൺ​ഗ്രസ് ഓഫിസിനു സമീപം സിപിഐ കൊടിമരം സ്ഥാപിച്ചതിനു പിന്നാലെ കോൺഗ്രസ് നേതാക്കൾ പരാതി നൽകി പിഴുതുമാറ്റിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം കോൺഗ്രസ് ഓഫീസിന് മുന്നിൽ വീണ്ടും സിപിഐ കൊടിമരം സ്ഥാപിച്ചു. ഇതോടെ . പരാതിയുമായി കോൺഗ്രസ് റവന്യു അധികൃതരെ സമീപിച്ചു. എന്നാൽ അധികൃതർ എത്താൻ വൈകിയതോടെ വാക്കേറ്റവും കൈയ്യാങ്കളിയുമായി. തുടർന്ന് ആർഡിഒയും വില്ലേജ് ഓഫീസറും സ്ഥലത്തെത്തി കൊടിമരം പിഴുതുമാറ്റാൻ സിപിഐ പ്രവർത്തകരോട് ആവശ്യപ്പെട്ടെങ്കിലും തയാറായില്ല. 

പിന്നാലെ സിപിഐ സ്ഥാപിച്ച കൊടിമരം നീക്കാൻ കോൺഗ്രസ് പ്രവർത്തകർ ശ്രമിച്ചു. തുടർന്നാണ് ഇരു പാർട്ടികളുടെയും പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായത്. വടികളും മറ്റും ഉപയോഗിച്ചായിരുന്നു ഏറ്റുമുട്ടൽ. രൂക്ഷമായ കല്ലേറും ഉണ്ടായി. ഇരുവിഭാഗത്തെയും പിരിച്ചുവിടാൻ പൊലീസ് ലാത്തിവീശിയപ്പോൾ ഇവർക്ക് നേരെയും കല്ലേറുണ്ടായി. സംഘർഷത്തിന് പിന്നാലെ സ്ഥലത്തെ കോൺഗ്രസ് ഓഫീസ് സിപിഐ പ്രവർത്തകർ അടിച്ചുതകർത്തു. ഓഫിസ് അടിച്ചു തകർത്തതിൽ പ്രതിഷേധിച്ച് അഞ്ച് പഞ്ചായത്തുകളിൽ ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ് കോൺ​ഗ്രസ്. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചേരാനെല്ലൂര്‍ വാഹനാപകടം; 17കാരന്റെ പിതാവായ ജഡ്ജിക്ക് മുന്‍കൂര്‍ ജാമ്യം

ലോസ് ഏഞ്ചലൽസിൻറെ ആദ്യ ഏഷ്യൻ അമേരിക്കൻ മേയറായി തെരഞ്ഞെടുക്കപ്പെട്ട നിത്യ രാമന് തൃശൂരുമായി ആത്മബന്ധം

ന്യൂനമര്‍ദ്ദം: മുന്നറിയിപ്പില്‍ മാറ്റം, ഞായറാഴ്ച വരെ ശക്തമായ മഴ, ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സീത പോരെന്ന് പറഞ്ഞ് അലമുറയിട്ടവർ എവിടെ ? 'ഗ്ലാമർ കാണിച്ച് പിടിച്ചു നിൽക്കേണ്ട ഗതികേട് എന്തായാലും അവർക്കില്ല'; കയ്യടി വാരിക്കൂട്ടി സായ് പല്ലവി

മഹാളിയെ തടയാന്‍ ബോര്‍ഡോ മിശ്രിതം; അടയ്ക്ക മാത്രമല്ല, പാളയും വിറ്റ് പണമാക്കാം