സിസി മുകുന്ദന്‍ 
Kerala

നാട്ടിക എംഎല്‍എ സിസി മുകുന്ദനെ പുറത്താക്കി സിപിഐ

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് നടപടിയെന്ന് സിപിഐ ജില്ലാ സെക്രട്ടറി അറിയിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍ : നാട്ടിക എംഎല്‍എ സിസി മുകുന്ദനെ പുറത്താക്കി സിപിഐ. നിരന്തരമായ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് സിപിഐയുടെ നടപടി. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് കമ്മറ്റിയിൽ മുകുന്ദനുമായി ബന്ധപ്പെട്ട വിഷയം ചർച്ചയ്ക്ക് വന്നിരുന്നു. മണ്ഡലം കമ്മറ്റിയോട് വിഷയത്തിൽ തീരുമാനം എടുക്കാൻ ജില്ലാ എക്സിക്യൂട്ടീവ് കമ്മറ്റി നിർദേശിച്ചിരുന്നു.

നാട്ടിക നിയമസഭാ മണ്ഡലത്തിൽ സിറ്റിങ് എംഎൽഎയായ സിസി മുകുന്ദന് സീറ്റ് നിഷേധിച്ചതിനെത്തുടർന്നാണ് പാർട്ടിയുമായി അകന്നത്. വീണ്ടും അവസരം നൽകാത്തതിൽ പ്രതിഷേധിച്ച് പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷമായ ആരോപണങ്ങളാണ് സി.സി മുകുന്ദൻ ഉന്നയിച്ചത്.

നേരത്തെ പാര്‍ട്ടി പദവിയില്‍ നിന്നും മുകുന്ദന്‍ രാജിവച്ചിരുന്നു. മുൻ എം.എൽ.എ ഗീതാ ഗോപിക്ക് സീറ്റ് നൽകിയത് 'പെയ്‌മെന്റ് സീറ്റ്' ആണെന്ന സംശയം തനിക്കുണ്ടെന്നും പാർട്ടിയിൽ ഇപ്പോൾ പണത്തിനാണ് സ്വാധീനമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പാര്‍ട്ടി സീറ്റ് തന്നില്ലെങ്കിലും താന്‍ മത്സരിക്കും. മോശം പ്രകടനം നടത്തിയ ഗീതാ ഗോപിയെ സ്ഥാനാര്‍ഥിയാക്കുന്നത് ശരിയല്ല. ഗീതയക്ക് പണം പിരിച്ചു നല്‍കാനുള്ള കഴിവുണ്ട്. സിപിഐയിലെ വിഭാഗീയത കാരണമാണ് താന്‍ ഒഴിവാക്കപ്പെട്ടത്. ഒരുപാട് മോശം പേര് കേട്ട ശേഷമാണ് അവരെ കൊണ്ടുവരുന്നത്. കഴിഞ്ഞ വര്‍ഷം അവരെ മാറ്റിയാണ് തന്നെ സ്ഥാനാര്‍ഥിയാക്കിയതെന്നും മുകുന്ദന്‍ ആരോപിച്ചിരുന്നു.

CPI expels CC Mukundan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാമ്പു കടിയേറ്റാല്‍ 108ല്‍ വിളിക്കുക; ആന്റിവെനം ഉള്ള ആശുപത്രിയില്‍ ആംബുലന്‍സിലെത്താം; വീണാ ജോര്‍ജ്‌

പേടിഎം പേയ്മെന്റ് ബാങ്കിന്റെ ലൈസന്‍സ് റദ്ദാക്കി ആര്‍ബിഐ

ബാങ്ക് എഫ്ഡിയേക്കാള്‍ മെച്ചം; പോസ്റ്റ് ഓഫീസിലെ നിക്ഷേപങ്ങള്‍ സുരക്ഷിതം, സേവിങ്‌സ് സ്‌കീമുകളറിയാം

മദ്യലഹരിയില്‍ പട്ടാപ്പകല്‍ മോഷ്ടിക്കാന്‍ കയറിയത് എസ്‌ഐയുടെ വീട്ടില്‍; പ്രതികളില്‍ ഒരാള്‍ പിടിയില്‍

'സിസിടിവി ഹാര്‍ഡ് ഡിസ്‌ക് മാറ്റണം'; തലശേരി, കൂത്തുപറമ്പ് സ്ഥാനാര്‍ഥികളെ സ്‌ട്രോങ് റൂമിലേക്ക് വിളിപ്പിച്ച് റിട്ടേണിങ് ഓഫീസര്‍

SCROLL FOR NEXT