പി സന്തോഷ് കുമാര്‍  
Kerala

'ഗോളി തന്നെ സെല്‍ഫ് ഗോള്‍ അടിച്ചാല്‍ എന്തു ചെയ്യും?, പ്രതികരണം ഗോള്‍മാര്‍ക്കറ്റില്‍ പോയി ചോദിക്കൂ'

'എംഎ ബേബിയെപ്പോലുള്ള നേതാക്കളോടാണ് എന്തുകൊണ്ട് ഒപ്പിട്ടു എന്നു ചോദിക്കേണ്ടത്'

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ന്യായമായ കാരണങ്ങളാലാണ് എന്‍ഇപിയെയും  പിഎം ശ്രീ പദ്ധതിയെയും സിപിഐ ശക്തിയുക്തം എതിര്‍ക്കുന്നതെന്ന് പാര്‍ട്ടി നേതാവ് പി സന്തോഷ് കുമാര്‍ എംപി. ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ നിലപാടാണ് ഇത്. പദ്ധതിയില്‍ കഴിഞ്ഞ നാലുവര്‍ഷക്കാലം ഒപ്പിടാതിരുന്നത് എന്തുകൊണ്ടെന്ന് ബന്ധപ്പെട്ടവരോട് ചോദിക്കണമെന്ന് പി സന്തോഷ് കുമാര്‍ ആവശ്യപ്പെട്ടു.

നിലപാടുകളിലൂന്നി ചര്‍ച്ച നടന്നു എന്നതുകൊണ്ടാണ് മുമ്പ് ഒപ്പിടാതിരുന്നത്. കേരളത്തില്‍ ഇപ്പോള്‍ നടന്നത് മുന്നണി മര്യാദകളുടെ ലംഘനമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി തന്നെ പറഞ്ഞിട്ടുണ്ട്. കേരള പാര്‍ട്ടി നേതൃയോഗം ചേര്‍ന്ന് മറ്റു കാര്യങ്ങള്‍ തീരുമാനിക്കും. ഗോള്‍ മാര്‍ക്കറ്റ് ഇവിടെ തൊട്ടടുത്താണെന്നും, അവിടെ ചെന്ന് പ്രതികരണം ചോദിക്കാവുന്നതാണെന്നും സിപിഎം കേന്ദ്രനേതൃത്വത്തെ ഉദ്ദേശിച്ച് സന്തോഷ് കുമാര്‍ പറഞ്ഞു.

ഈ വിഷയത്തില്‍ പാര്‍ട്ടി നിലപാട് കൃത്യമാണ്. ഇന്ത്യയിലെ ഇടതുപക്ഷം ആലോചിച്ച് എടുത്ത നിലപാടാണിത്. വര്‍ഷങ്ങളുടെ അനുഭവസമ്പത്തുള്ള, സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബിയെപ്പോലുള്ള നേതാക്കളോടാണ് എന്തുകൊണ്ട് ഒപ്പിട്ടു എന്നു ചോദിക്കേണ്ടത്. ഒരു മത്സരത്തില്‍ ഗോളി തന്നെ സെല്‍ഫ് ഗോള്‍ അടിക്കാന്‍ തീരുമാനിച്ചാല്‍ എന്തു ചെയ്യും?. ഗോളി തന്നെ സെല്‍ഫ് ഗോളടിക്കുന്നത് അപ്രതീക്ഷിതമാണ്. അക്കാര്യം പാര്‍ട്ടി കമ്മിറ്റി ചര്‍ച്ച ചെയ്യുമെന്ന് പി സന്തോഷ് കുമാര്‍ പറഞ്ഞു.

ഗൗരവമായ വിഷയമാണിതെന്നും, പാര്‍ട്ടി നേതൃയോഗം ചര്‍ച്ച ചെയ്തശേഷം പാര്‍ട്ടി സെക്രട്ടറി പാര്‍ട്ടിയുടെ നിലപാട് വിശദീകരിക്കുമെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു. പാര്‍ട്ടി നിലപാട് വരട്ടെ. മന്ത്രിമാരായ ഞങ്ങളെല്ലാം പാര്‍ട്ടിക്ക് കീഴിലാണ്. പാര്‍ട്ടി നിലപാടു വന്നശേഷം ഇക്കാര്യത്തില്‍ പ്രതികരിക്കാം. അതല്ലാതെ ഓരോരുത്തരായി പ്രതികരിക്കേണ്ടതില്ല എന്നാണ് കരുതുന്നത്. ആവശ്യമായ ഘട്ടത്തില്‍ പ്രതികരിക്കുക തന്നെ ചെയ്യുമെന്നും റവന്യൂമന്ത്രി കെ രാജന്‍ കൂട്ടിച്ചേര്‍ത്തു.

Party leader P Santhosh Kumar MP says that the CPI is strongly opposing the NEP and the PM Shri scheme for legitimate reasons.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആന്റണി വീണ്ടും സജീവ നേതൃത്വത്തില്‍; 17 അംഗ കോര്‍ കമ്മിറ്റിയുമായി കോണ്‍ഗ്രസ്

നാളെ മുതല്‍ സപ്ലൈകോയില്‍ ഓഫര്‍ പൂരം; 'അഞ്ച് രൂപയ്ക്ക് പഞ്ചസാര'; 50ാം വര്‍ഷത്തില്‍ 50 ദിവസം വിലക്കുറവ്

ബാനാന ടീ കുടിച്ചിട്ടുണ്ടോ? അസിഡിറ്റിയും ദഹനക്കേടും ഇനി മറന്നേക്കൂ

'ആത്മഹത്യ ചെയ്യണമെങ്കിൽ ഒരു സ്റ്റൂൾ എങ്കിലും ഉപയോഗിക്കില്ലേ? സുശാന്തിന്റെ കഴുത്തിൽ തുണി മുറുകിയ അടയാളമല്ല'

എല്ലാ വീട്ടിലും ഉണ്ടാകണം ഈ മെഡിക്കല്‍ ഉപകരണങ്ങള്‍

SCROLL FOR NEXT