cpim leader Karayi Chandrasekharan Chairman of Thalassery Municipality 
Kerala

കാരായി ചന്ദ്രശേഖരന്‍ തലശേരി നഗരസഭാ ചെയര്‍മാന്‍; ജയം 32 വോട്ടുകള്‍ക്ക്

എസ്ഡിപിഐ പ്രതിനിധി വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നപ്പോള്‍ ബിജെപിയുടെ പ്രതിനിധി പ്രശാന്ത് ജയിലിലായതിനാല്‍ ഹാജരായിരുന്നില്ല.

സമകാലിക മലയാളം ഡെസ്ക്

തലശേരി: തലശേരി നഗരസഭ ചെയര്‍മാനായി സിപിഎം നേതാവ് കാരായി ചന്ദ്രശേഖരന്‍ ചുമതലയേറ്റു. 53 കൗണ്‍സിലര്‍മാരില്‍ 32 വോട്ടുകള്‍ നേടിയാണ് കാരായി ചന്ദ്രശേഖരന്റെ വിജയം. 52 പേരാണ് ഇന്ന് നടപടിക്രമങ്ങള്‍ക്കായി ഹാജരായത്. സൈദാര്‍ പള്ളിയിലെ എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ ഫസല്‍ വധക്കേസിലെ ഗൂഡാലോചന കേസിലെ പ്രതിയാണ് കാരായി ചന്ദ്രശേഖരന്‍.

അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ബാലം വാര്‍ഡിലെ എസ്ഡിപിഐ പ്രതിനിധി വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നപ്പോള്‍ ബിജെപിയുടെ പ്രതിനിധി പ്രശാന്ത് ജയിലിലായതിനാല്‍ ഹാജരായിരുന്നില്ല.

സിപിഎം പ്രവര്‍ത്തകനെ വീട്ടില്‍ കയറി കൊല്ലാന്‍ ശ്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട വ്യക്തിയാണ് ബിജെപി അംഗമായി വിജയിച്ചെത്തിയ പ്രശാന്ത്. നഗരസഭാ അംഗമായിരുന്ന കൊങ്ങല്‍വയലിലെ പി രാജേഷ്, സഹോദരന്‍ പി രഞ്ജിത്ത്, പിതൃസഹോദരി ചന്ദ്രി എന്നിവരെ വധിക്കാന്‍ ശ്രമിച്ച കേസിലാണ് ഇയാള്‍ ഉള്‍പ്പെടെ 10 ബിജെപി പ്രവര്‍ത്തകരെ കോടതി 10 വര്‍ഷം തടവിന് ശിക്ഷിച്ചത്. കേസില്‍ പതിനൊന്നാം പ്രതിയാണ് പ്രശാന്ത്. ആദ്യമായാണ് പ്രശാന്ത് നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

cpim leader Karayi Chandrasekharan elected as Chairman of Thalassery Municipality.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആ മണി ഞാനല്ല'; ശബരിമല സ്വര്‍ണക്കടത്തില്‍ ഡിണ്ടിഗല്‍ സ്വദേശിയെ ചോദ്യം ചെയ്ത് എസ്‌ഐടി

ലാപ്‌ടോപ്പ് വൃത്തിയാക്കാന്‍ ഈസി ടിപ്സ്

ശബരിമലയില്‍ ദര്‍ശനം നടത്തിയ ഭക്തരുടെ എണ്ണം 30 ലക്ഷം കടന്നു; തങ്ക അങ്കി രഥഘോഷയാത്ര വൈകീട്ട് സന്നിധാനത്ത്

Year Ender 2025: 'തനിലോക മുറക്കാരിയും മിന്നൽ വളയും'; 2025 ലെ സ്റ്റാർ മ്യൂസിക് കംപോസർ ജേക്സ് ബിജോയ്

ഒന്നാം ദിനം വീണത് 20 വിക്കറ്റുകള്‍! 123 വര്‍ഷങ്ങള്‍ക്ക് ശേഷം ആഷസിൽ വീണ്ടും അത് സംഭവിച്ചു

SCROLL FOR NEXT