കൊല്ലപ്പെട്ട ഹരിദാസ് 
Kerala

സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നു; ഒരു കാൽ വെട്ടിമാറ്റിയ നിലയിൽ

തലശേരി പഞ്ചായത്ത് ന്യൂമാഹി പഞ്ചായത്ത് എന്നിവിടങ്ങളിൽ ഇന്ന് ഹർത്താൽ ആചരിക്കും

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: തലശേരി പുന്നോലിൽ സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നു. കൊരമ്പിൽ താഴെ കുനിയിൽ ഹരിദാസ് (54) ആണ് കൊല്ലപ്പെട്ടത്. മത്സ്യത്തൊഴിലാളിയായ ഹരിദാസനെ ജോലികഴി‍ഞ്ഞ് വീട്ടിലേക്ക് മടങ്ങവേ പുലർച്ചെയാണ് ബൈക്കിലെത്തിയ നാലം​ഗ സംഘം വെട്ടിക്കൊന്നത്. 

ഹരിദാസിന്റെ ശരീരമാസകലം വെട്ടേറ്റു. ഒരു കാൽ വെട്ടിമാറ്റിയ നിലയിലാണ്. ഹരിദാസന്റെ വീടിന് തൊട്ട് മുന്നിൽ വച്ചാണ് കൊല‌പാതകം നടന്നത്. ശബ്ദം കേട്ടെത്തിയ നാട്ടുകാർ ഉടനെ തലശേരി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി. ഹരിദാസനു നേരെയുള്ള അക്രമം തടയാൻ ശ്രമിക്കുന്നതിനിടെ സഹോദരൻ സുരനും വെട്ടേറ്റു. 

കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു. ഒരാഴ്ച മുമ്പ് ഉത്സവവുമായി ബന്ധപ്പെട്ട് പുന്നോലിൽ പ്രദേശത്ത് സി പി എം ബി ജെപി സംഘർഷമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഹരിദാസനു നേരെ ആക്രമണമുണ്ടായത്. 
തലശേരി ന​ഗരസഭ ന്യൂമാഹി പഞ്ചായത്ത് എന്നിവിടങ്ങളിൽ ഇന്ന് ഹർത്താൽ ആചരിക്കും.  രാവിലെ ആറ് മണിക്ക് തുടങ്ങിയ ഹർത്താൽ വൈകിട്ട് ആറ് മണിവരെ നീളും. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' റിലീസ് തീയതി പുറത്ത്

SCROLL FOR NEXT