അഡ്വ. കെ കെ അനീഷ് കുമാര്‍  
Kerala

'ടിഎന്‍ പ്രതാപന്റെ ജ്യേഷ്ഠന്റെ മകള്‍ക്ക് രണ്ടുവോട്ട്', വോട്ടര്‍ പട്ടികയില്‍ ഇരട്ടിപ്പുകള്‍ നടത്തിയത് സിപിഎമ്മും കോണ്‍ഗ്രസുമെന്ന് ബിജെപി

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: വോട്ടര്‍ പട്ടികയിലെ ഇരട്ടിപ്പുകള്‍ നടത്തിയത് സിപിഎമ്മും കോണ്‍ഗ്രസുമെന്ന ആരോപണവുമായി ബിജെപി. ടിഎന്‍ പ്രതാപന്‍ ജ്യേഷ്ഠന്റെ മകള്‍ക്കടക്കം രണ്ടുവോട്ടുണ്ടെന്ന് രേഖകള്‍ പുറത്തുവിട്ടുകൊണ്ട് ബിജെപി മുന്‍ ജില്ല സെക്രട്ടറി അഡ്വ. കെ കെ അനീഷ് കുമാറാണ് രംഗത്തെത്തിയത്.

ത്രിതല പഞ്ചായത്ത് പട്ടികയില്‍ തളിക്കുളം 10-ാം ഡിവിഷനിലും 13-ാം ഡിവിഷനിലും പ്രതാപന്റെ ജ്യേഷ്ഠന്റെ മകള്‍ക്ക് വോട്ടുള്ളതായി കെ കെ അനീഷ് കുമാര്‍ പറഞ്ഞു. ബ്ളോക്ക് പഞ്ചായത്തംഗം കൂടിയാണ് ഇവരെന്നും അനീഷ് കുമാര്‍ ചൂണ്ടിക്കാട്ടി. തദ്ദേശവോട്ടര്‍ പട്ടികയില്‍ ബിജെപി പ്രവര്‍ത്തകരുടെ വീട്ടിലും ഇല്ലാവോട്ടുകള്‍ ചേര്‍ത്തതായി അദ്ദേഹം ആരോപിച്ചു. സിപിഎം പ്രവര്‍ത്തകരുടെ പേരുകളാണ് ചേര്‍ത്തിരിക്കുന്നത്. താന്‍ വാടകയ്ക്കു താമസിക്കുന്ന വീടിന്റെ അഡ്രസ്സിലും സിപിഎം വോട്ടുചേര്‍ത്തതായി അനീഷ് കുമാര്‍ രേഖകള്‍ സഹിതം പുറത്തുവിട്ടു.

തൃശൂരില്‍ സുരേഷ് ഗോപിയുടേത് സമ്പൂര്‍ണ്ണ വിജയമായിരുന്നു. അത് അംഗീകരിക്കാന്‍ സുനില്‍കുമാറിന് കഴിയാത്തതാണ് ബിജെപിയ്ക്കു നേരേയുള്ള വ്യാജ ആരോപണങ്ങള്‍ക്ക് ഉന്നയിക്കാന്‍ കാരണം. ജില്ലയിലെ സമുന്നതരായ സിപിഎം -കോണ്‍ഗ്രസ് നേതാക്കളുടെ സ്വന്തം ബൂത്തുകളില്‍പോലും ബിജെപിയാണ് ലീഡ് ചെയ്തത്. ഇതിനെതിരേ ഇതേവരെ ആരും പരാതി പോലും പറഞ്ഞിട്ടില്ല. ബിജെപിയ്ക്കു നേരേ നടക്കുന്ന അപവാദപ്രചാരണങ്ങളില്‍ കോടതിയെ സമീപിക്കും. ഇതിനു പ്രാരംഭമായി പൊലീസില്‍ പരാതി നല്‍കിക്കഴിഞ്ഞതായും അനീഷ്‌കുമാര്‍ പറഞ്ഞു.

'CPM and Congress carried out duplication in voter lists'; BJP releases evidence

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവന്തപുരം പിടിക്കാന്‍ കോണ്‍ഗ്രസ്; ശബരീനാഥന്‍ അടക്കം പ്രമുഖര്‍ സ്ഥാനാര്‍ഥിയാകും

കൊച്ചിയിലും അമീബിക് മസ്തിഷ്കജ്വരം, ഇടപ്പള്ളിയില്‍ താമസിക്കുന്ന ലക്ഷദ്വീപ് സ്വദേശിക്ക് രോഗബാധ

തിരുവന്തപുരം പിടിക്കാൻ കോൺഗ്രസ്, ശബരീനാഥൻ സ്ഥാനാർഥിയാകും, വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ ഇന്ന്; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ജന്‍ സുരാജ് പ്രവര്‍ത്തകന്റെ കൊലപാതകം, ബിഹാറില്‍ ജെഡിയു സ്ഥാനാര്‍ഥി അറസ്റ്റില്‍

ചരിത്രത്തിന് അരികെ, കന്നിക്കീരിടം തേടി ഇന്ത്യ; വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ ഇന്ന്

SCROLL FOR NEXT