കൗണ്‍സില്‍ ഹാളിലെ ബിജെപി പ്രതിഷേധം 
Kerala

നഗരസഭയില്‍ പ്രതിഷേധം ഏറ്റുമുട്ടലായി; തമ്മിലടിച്ച് സിപിഎം -ബിജെപി അംഗങ്ങള്‍; 9 പേര്‍ക്ക് സസ്‌പെന്‍ഷന്‍

പ്രതിഷേധിച്ച 9 ബിജെപി വനിതാ കൗണ്‍സിലര്‍മാരെ മേയര്‍ സസ്‌പെന്‍ഡ് ചെയ്തു.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  നിയമന കത്തു വിവാദത്തില്‍ തിരുവനന്തപുരം കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ പ്രതിഷേധം. മേയര്‍ ഗോ ബാക്ക് എന്ന് പറഞ്ഞായിരുന്നു പ്രതിപക്ഷ പ്രതിഷേധം. പ്രതിഷേധത്തിനിടെ ബിജെപി, സിപിഎം കൗണ്‍സിലര്‍മാര്‍ തമ്മില്‍ ഏറ്റുമുട്ടി. 

ബാനര്‍ ഉയര്‍ത്തി എത്തിയ ബിജെപി വനിതാ കൗണ്‍സിലര്‍മാര്‍, മേയര്‍ ആര്യാ രാജേന്ദ്രനെ തടയാന്‍ കൗണ്‍സില്‍ ഹാളില്‍ കിടന്ന് പ്രതിഷേധിച്ചു.  തുടര്‍ന്ന് ബിജെപി കൗണ്‍സിലര്‍മാരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. പ്രതിഷേധിച്ച 9 ബിജെപി വനിതാ കൗണ്‍സിലര്‍മാരെ മേയര്‍ സസ്‌പെന്‍ഡ് ചെയ്തു.  സസ്‌പെന്റ് ചെയ്തതിന് പിന്നാലെ കൗണ്‍സിലര്‍മാര്‍ കൗണ്‍സില്‍ ഹാളില്‍ പ്രതിഷേധിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. കൗണ്‍സില്‍ ഹാളില്‍ വഹളം വച്ചതുകൊണ്ട് കാര്യമില്ലെന്ന് സിപിഎം അംഗങ്ങള്‍ അറിയിച്ചു. ഇതിനിടെ കൗണ്‍സില്‍ യോഗം അവസാനിച്ചതായി മേയര്‍ അറിയിച്ചു.

നടപടിയില്‍ പ്രതിഷേധിച്ച് കൗണ്‍സില്‍ ഹാളില്‍ 24 മണിക്കൂര്‍ ഉപവാസം നടത്തുമെന്ന് ബിജെപി അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പ്രസംഗത്തില്‍ പലതും പറയും; പിഎം ശ്രീ കരാര്‍ അറബിക്കടലില്‍ കൊണ്ടുപോയി എറിയാന്‍ കഴിയുമോ?'

വനിതാ സംവരണ-മണ്ഡല പുനര്‍നിര്‍ണയ വിവാദം; ചന്ദ്രബാബു നായിഡുവിന്റെ നിലപാടിനെതിരെ തരൂര്‍

'എതിരഭിപ്രായമുണ്ടാകണം; ചർച്ചകൾ വരുമ്പോഴാണ് കൂടുതൽ കാര്യങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തുക'

ബംഗാള്‍ ഉടക്കടലില്‍ ഹാംഗോര്‍ അന്തര്‍വാഹിനികള്‍ വിന്യസിക്കാന്‍ പാകിസ്ഥാന്‍; 1971 ലെ യുദ്ധത്തിന് ശേഷം ഇതാദ്യം

വനിതാ സംവരണവും മണ്ഡല പുനർനിർണ്ണയവും വീണ്ടും പാർലമെന്റിലേക്ക്? ബംഗാളിലെയും മഹാരാഷ്ട്രയിലെയും രാഷ്ട്രീയ നീക്കങ്ങളിൽ കണ്ണ് നട്ട് എൻഡിഎ

SCROLL FOR NEXT