Midhun 
Kerala

തൃശൂരില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു, നാല് പേര്‍ കസ്റ്റഡിയില്‍

വൈകിട്ട് ആറുമണിയോടെ മാളോര്‍കടവ് കോതൊട്ട് അമ്പലത്തിന് സമീപമായിരുന്നു ആക്രമണം ഉണ്ടായത്.

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: സിപിഎം കുന്നംകുളം ബ്രാഞ്ച് സെക്രട്ടറിയ്ക്ക് വെട്ടേറ്റു. പഴഞ്ഞി മങ്ങാട് മളോര്‍കടവില്‍ ആണ് സംഭവം. മങ്ങാട് സ്വദേശി മിഥുനാണ് വെട്ടേറ്റത്. വൈകിട്ട് ആറുമണിയോടെ മാളോര്‍കടവ് കോതൊട്ട് അമ്പലത്തിന് സമീപമായിരുന്നു ആക്രമണം ഉണ്ടായത്. സംഭവത്തില്‍ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മങ്ങാട് സ്വദേശികളായ ഗൗതം, വിഷ്ണു, രാകേഷ്, അരുണ്‍ എന്നിവരെയാണ് കുന്നംകുളം പൊലീസ് കസ്റ്റഡിയിലെടുത്തത്. മിഥുന്റെ സഹോദരനുമായുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് ആക്രണമുണ്ടായത്.

ചെവിക്കുള്‍പ്പടെ പരിക്കേറ്റ മിഥുനെ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയത് ലഹരിയ്ക്ക് അടിമകളാണെന്ന് പൊലീസ് പറയുന്നു. എന്നാല്‍ പിന്നില്‍ ബിജെപി പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിക്കുന്നു.

CPM branch secretary attacked by armed group

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT