എംഎ ബേബി 
Kerala

അടിമുടി തിരുത്തണം; വെള്ളാപ്പള്ളി വിഷയത്തില്‍ ജാഗ്രതക്കുറവ്; സെപ്റ്റംബര്‍ രണ്ടാംവാരം വിശാല സംസ്ഥാന സമിതി യോഗം

ഇടതുപക്ഷ ജനാധിപത്യ മുന്നണി ജനങ്ങള്‍ക്ക് വേണ്ടി മാത്രം നിലകൊള്ളുന്ന പ്രസ്ഥാനമാണെന്ന വസ്തുത ജനങ്ങള്‍ക്ക് ബോധ്യപ്പെടുന്ന രീതിയില്‍ പറഞ്ഞുകൊടുക്കുന്നതില്‍ തങ്ങള്‍ക്കുണ്ടായ പോരായ്മയാണ് തോല്‍വിയുടെ പ്രധാന കാരണം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

ന്യൂഡല്‍ഹി: കേരളത്തിലെ തെരഞ്ഞെടുപ്പ് പരാജയത്തില്‍ വീഴ്ച സമ്മതിച്ച് സിപിഎം. സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച സംഭവിച്ചതായി കേന്ദ്ര കമ്മിറ്റി വിലയിരുത്തിയതായി ജനറല്‍ സെക്രട്ടറി എംഎ ബേബി പറഞ്ഞു. കേന്ദ്ര കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ബേബി. കേരളത്തിലെയും ബംഗാളിലെയും തിരിച്ചടികള്‍ മറികടക്കാന്‍ തിരുത്തല്‍ നടപടികള്‍ ഉണ്ടാകും. സെപ്റ്റംബറില്‍ വിശാല സംസ്ഥാന സമിതി യോഗം ചേരും.

ഇടതുപക്ഷ ജനാധിപത്യ മുന്നണി ജനങ്ങള്‍ക്ക് വേണ്ടി മാത്രം നിലകൊള്ളുന്ന പ്രസ്ഥാനമാണെന്ന വസ്തുത ജനങ്ങള്‍ക്ക് ബോധ്യപ്പെടുന്ന രീതിയില്‍ പറഞ്ഞുകൊടുക്കുന്നതില്‍ തങ്ങള്‍ക്കുണ്ടായ പോരായ്മയാണ് തോല്‍വിയുടെ പ്രധാന കാരണമെന്ന് എംഎ ബേബി പറഞ്ഞു. അതിന്റെ കൂട്ടത്തില്‍ മനുഷ്യസഹജമായ പല തെറ്റുകളും പറ്റിയിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം വിശദമായി ചര്‍ച്ച ചെയ്യാന്‍ വിശാല സംസ്ഥാന സമിതി യോഗം വിളിച്ചതായും എംഎ ബേബി പറഞ്ഞു.

കേരളത്തിലും ബംഗാളിലും ഉള്‍പ്പടെ കൃത്യമായ തിരുത്തല്‍ നടപടികള്‍ ഉണ്ടാകും. വിവിധ തലങ്ങള്‍ പാര്‍ട്ടിക്ക് ജാഗ്രതക്കുറവ് ഉണ്ടായിട്ടുണ്ട്. കേരളത്തില്‍ വിശാല സംസ്ഥാന സമിതിയോഗം സെപ്റ്റംബര്‍ രണ്ടാം വാരം നടക്കും. കേരളത്തില്‍ നേതൃമാറ്റം ഉണ്ടാകുമോയെന്ന ചോദ്യത്തിന് അവിടെ എന്ത് ചര്‍ച്ച നടക്കുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നായിരുന്നു ബേബിയുടെ മറുപടി.

ജനങ്ങളോട് ക്ഷമയോടെ ഇടപഴുകുന്നതില്‍ പോരായ്്മ ഉണ്ടായി. താഴെത്തട്ട് മുതല്‍ ജനറല്‍ സെക്രട്ടറി വരെയുള്ളവര്‍ അക്കാര്യത്തില്‍ തിരത്തല്‍ വരുത്തണം. ഒരാളുടെ പെരുമാറ്റമല്ല തോല്‍വിക്ക് കാരണമായത്. പ്രചരണം നയിച്ചവര്‍ക്ക് തെറ്റിയിട്ടില്ല. പ്രചരണത്തിനിടയില്‍ ചില പോരായ്മകള്‍ ഉണ്ടായിട്ടുണ്ട്. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടത്തിയ പ്രസ്താവനകളെ പാര്‍ട്ടി വിമര്‍ശനപരമായി പ്രതികരിച്ചെങ്കിലും വേണ്ടത്ര ശക്തമായി പ്രതികരിക്കുന്നതില്‍ ജാഗ്രതക്കുറവ് ഉണ്ടായിട്ടുണ്ടെന്നും ബേബി പറഞ്ഞു.

CPM Central Committee Admits Lapses in Candidate Selection and Campaigning, Says MA Baby

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇ20 പെട്രോള്‍ വേണ്ട; നോ പറഞ്ഞ് എന്‍ഡിഎ വോട്ടര്‍മാരില്‍ ഭൂരിഭാഗവും; കാരണങ്ങള്‍ നിരത്തി സര്‍വേ

സൗദി അബഹ വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; യുഎഇയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി

കീമോതെറാപ്പി ഫലം കണ്ടില്ല, കാർ ടി-സെൽ തെറാപ്പിയിലേക്ക് മാറി; എന്താണ് സാം നീലിനെ ബാധിച്ച് അപൂർവ കാൻസ‍ർ?

സെമിയിൽ 'നീല ജേഴ്സി' തന്നെ വേണമെന്ന് അർജന്റീന; കാരണം 'കബാല'?

പാലക്കാട് ജില്ലാ ആശുപത്രി 2028-ഓടെ പൂർണ്ണസജ്ജമാക്കും; നവംബറോടെ പുതിയ കെട്ടിടം പൂർത്തിയാകുമെന്ന് മന്ത്രി