Kerala

ട്രോള്‍ ഭയന്നോ?; സിപിഎം സമ്മേളനത്തിലെ പതാക ഗാനത്തില്‍ വെട്ടിത്തിരുത്ത്; വിഡിയോ

'ജയ് പതാകെ രക്തപതാകെ' എന്ന് തുടങ്ങുന്ന ഗാനത്തിലെ 'നമോ നമസ്‌തെ വിജയപതാകെ' എന്ന ഭാഗമാണ് വെട്ടി മാറ്റിയത്.

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കൊല്ലത്തു നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തില്‍ പതാക ഗാനത്തിലെ വരികളില്‍ മാറ്റം. 'ജയ് പതാകെ രക്തപതാകെ' എന്ന് തുടങ്ങുന്ന ഗാനത്തിലെ 'നമോ നമസ്‌തെ വിജയപതാകെ' എന്ന ഭാഗമാണ് വെട്ടി മാറ്റിയത്. പകരം 'ഉയരുക നമ്മുടെ രക്തപതാകെ' എന്ന് കൂട്ടിച്ചേര്‍ത്താണ് പുതിയ വരികള്‍.

സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തില്‍ ഉള്‍പ്പടെ പതാക ഗാനം പാടിയപ്പോള്‍ 'നമോ നമസ്‌തെ വിജയപതാകെ' എന്ന വരി പാടിയിരുന്നു. എന്നാല്‍ മാസങ്ങള്‍ക്കിപ്പുറം ഇതേ ജില്ലയില്‍ സംസ്ഥാന സമ്മേളനം നടക്കുമ്പോഴാണ് പതാക ഗാനത്തിലെ ഈ ഭാഗം ഒഴിവാക്കിയത്. 2022ല്‍ 23ാം പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂര്‍ വേദിയായപ്പോള്‍ മുതിര്‍ന്ന നേതാവ് എസ് രാമചന്ദ്രന്‍ പിള്ള പതാക ഉയര്‍ത്തുമ്പോള്‍ ഈ രീതിയില്‍ തന്നെയാണ് പതാക ഗാനം പാടിയത്.

എന്താണ് സംസ്ഥാന സമ്മേളനവേദിയില്‍ പതാക ഉയര്‍ത്തുന്നതിനിടെ ഈ വരി മാറ്റാന്‍ ഇടയായതെന്നറിയില്ല. നേരത്തെ സാമൂഹിക മാധ്യമങ്ങളില്‍ ഈ ഗാനത്തെ ചൊല്ലി സിപിഎമ്മിനെതിരെ ട്രോളുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. വിപ്ലവ ഗാനത്തിന് പകരം ആര്‍എസ്എസ് ശൈലിയില്‍ ഭക്തിഗാന ശൈലി പിന്തുടരുന്നെന്നായിരുന്നു ആക്ഷേപം. എന്നാല്‍ കാലാകാലങ്ങളായി ഈ ഗാനം തന്നെയാണ് പതാക ഗാനമായി ഉപയോഗിക്കുന്നതെന്നായിരുന്നു സിപിഎം നേതാക്കള്‍ അന്നു പറഞ്ഞത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

സൺസ്ക്രീൻ മാത്രം പോര, വേനൽക്കാലത്ത് ചർമ്മത്തെ അകത്തുനിന്നും സംരക്ഷിക്കാം

'അവനെപ്പോഴും അമ്മയുടെ നെഞ്ചത്തുതന്നെ'; ജബല്‍പൂര്‍ ബോട്ടപകടത്തില്‍ മരിച്ച അമ്മയുടെയും മകന്റെയും ദൃശ്യങ്ങള്‍

എഐ താരങ്ങൾക്ക് നിരോധനം, തിരക്കഥ മനുഷ്യർ തന്നെ രചിച്ചതാണെന്ന തെളിവ് വേണം; ഓസ്കർ നിയമങ്ങളിൽ മാറ്റം

വാൽപ്പാറ ദുരന്തം: ഇൻഷുറൻസ് പരിരക്ഷയില്ലാത്ത അഞ്ച് പേരുടെ കുടുംബത്തിന് 10 ലക്ഷം രൂപ, സഹായധനം പ്രഖ്യാപിച്ച് സര്‍ക്കാര്‍

SCROLL FOR NEXT