കെ ശ്രീകണ്ഠന്‍  
Kerala

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സിപിഎമ്മിന് വിമതഭീഷണി; ദേശാഭിമാനി മുന്‍ ബ്യൂറോ ചീഫ് സ്ഥാനാര്‍ഥി

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സിപിഎമ്മിന് വിമത സ്ഥാനാര്‍ഥി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സിപിഎമ്മിന് വിമത സ്ഥാനാര്‍ഥി. ഉള്ളൂര്‍ വാര്‍ഡില്‍ കെ ശ്രീകണ്ഠന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കും. സിപിഎം ഉള്ളൂര്‍ ലോക്കല്‍ കമ്മിറ്റി അംഗമാണ് ശ്രീകണ്ഠന്‍. കൂടാതെ ദേശാഭിമാനി തിരുവനന്തപുരം മുന്‍ ബ്യൂറോ ചീഫും ആയിരുന്നു. പാര്‍ട്ടി അംഗവും മുന്‍ ബ്രാഞ്ച് സെക്രട്ടറിയുമായ ലിജു എസ് ആണ് ഉള്ളൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി.

വലിയ രാഷ്ട്രീയപാര്‍ട്ടികള്‍ ആകുമ്പോള്‍ ഇത്തരം ചില അപശബ്ദം ഉണ്ടാകുമെന്നായിരുന്നു ഉള്ളൂരിലെ സിപിഎമ്മിന്റെ വിമത സ്ഥാനാര്‍ഥിയെ കുറിച്ചുള്ള ചോദ്യത്തിന് മന്ത്രി വി ശിവന്‍കുട്ടി നല്‍കിയ പ്രതികരണം. അത് വലിയ ക്രൂരതയിലേക്ക് ഒന്നും പോകുന്നില്ല. വിമതര്‍ ജനാധിപത്യം തുടങ്ങിയ അന്നുമുതലുണ്ട്. 101 സ്ഥാനാര്‍ത്ഥികളെ മാത്രമല്ലേ പ്രഖ്യാപിക്കാന്‍ കഴിയുകയുള്ളൂ. സീറ്റ് കിട്ടാത്ത ചിലര്‍ ഇത്തരം വിമതരാകും. പക്ഷേ ബിജെപിയില്‍ ഉള്ളത് പോലുള്ള കെടുതിയില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു.

CPM faces rebel threat in Thiruvananthapuram Corporation; deshabhimani Former Bureau Chief candidate

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐആര്‍ ജോലി സമ്മര്‍ദ്ദമോ?; കണ്ണൂരില്‍ ബിഎല്‍ഒ തൂങ്ങിമരിച്ച നിലയില്‍

പാരാമെഡിക്കൽ കോഴ്‌സുകളിലേക്ക് സ്പെഷ്യൽ അലോട്ട്മെന്റ് നടത്തുന്നു

ഹെൽമെറ്റ് വെച്ചാൽ മുടി കൊഴിയുമോ?

ഹൃദയാഘാതം തടയാൻ മുൻകരുതൽ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

എ ഐ പണി തുടങ്ങി, 4.28 ല​ക്ഷം ട്രാ​ഫി​ക്​ നി​യ​മ​ലം​ഘ​നങ്ങൾ കണ്ടെത്തിയതായി ദുബൈ പൊലീസ്

SCROLL FOR NEXT