Shashi Tharoor  
Kerala

തരൂരിനെ ഒപ്പം നിര്‍ത്താന്‍ സിപിഎം ശ്രമം ; ദുബായില്‍ നിര്‍ണായക ചര്‍ച്ച ?

മുഖ്യമന്ത്രി പിണറായി വിജയനുമായി അടുപ്പമുള്ള വ്യവസായി ശശി തരൂരുമായി ആശയവിനിമയം നടത്തിയെന്നാണ് സൂചന

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി ഇടഞ്ഞുനില്‍ക്കുന്ന  ശശി തരൂരിനെ ഇടതുപക്ഷത്തോടൊപ്പം നിര്‍ത്താന്‍ സിപിഎം ശ്രമം. ദുബായില്‍ തരൂരുമായി രഹസ്യ ചര്‍ച്ച നടന്നതായി റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രി പിണറായി വിജയനുമായി അടുപ്പമുള്ള വ്യവസായി ശശി തരൂരുമായി ആശയവിനിമയം നടത്തിയെന്നാണ് സൂചന.

കൊച്ചിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച മഹാപഞ്ചായത്തിലെ രാഹുല്‍ ഗാന്ധിയുടെ അവഗണനയില്‍ ശശി തരൂര്‍ കടുത്ത അതൃപ്തിയിലാണ്. ഇതേത്തുടര്‍ന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വിളിച്ചു ചേര്‍ത്ത തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ നിന്നും ശശി തരൂര്‍ വിട്ടു നിന്നിരുന്നു. തരൂരിനെ അനുനയിപ്പിക്കാന്‍ എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി ശ്രമിച്ചെങ്കിലും വിജയിച്ചിരുന്നില്ല.

കോണ്‍ഗ്രസില്‍ നിന്നും തുടര്‍ച്ചയായി അവഗണന നേരിടുന്നു എന്നാണ് തരൂരിന്റെ അഭിപ്രായം. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗമായ തനിക്ക് മഹാപഞ്ചായത്ത് വേദിയില്‍ ഒരു മൂലയില്‍ ഇരിപ്പിടം നല്‍കിയതും, തന്റെ പ്രസംഗം വെട്ടിച്ചുരുക്കാന്‍ നിര്‍ദേശിച്ചതും അവഗണനയുടെ ഭാഗമാണെന്നാണ് തരൂര്‍ വിലയിരുത്തുന്നത്. വയനാട്ടില്‍ നടന്ന കോണ്‍ഗ്രസ് ക്യാംപില്‍ തരൂര്‍ മുഴുവന്‍ സമയം പങ്കെടുത്തതോടെ, പാര്‍ട്ടിയുടെ അകല്‍ച്ച ഒഴിവായെന്ന വിലയിരുത്തല്‍ നടക്കുന്നതിനിടെയാണ് മഹാപഞ്ചായത്ത് സംഭവം ഉണ്ടായത്.

ഈ മാസം 27ന് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് സമിതി യോഗം തിരുവനന്തപുരത്ത് ചേരുന്നുണ്ട്. ആ യോഗത്തിലും ശശി തരൂര്‍ പങ്കെടുത്തേക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. തരൂരിനെ അനുനയിപ്പിക്കാനുള്ള ശ്രമം കോണ്‍ഗ്രസ് തുടരുന്നതിനിടെയാണ്, തരൂരിനെ ഒപ്പം നിര്‍ത്താന്‍ സിപിഎമ്മും നീക്കം നടത്തുന്നത്. തരൂര്‍ കോണ്‍ഗ്രസില്‍ നിന്നും പുറത്തുപോയാല്‍, ബിജെപി മുതലെടുക്കാനുള്ള സാധ്യത ഒഴിവാക്കുക കൂടി സിപിഎം ലക്ഷ്യമിടുന്നുണ്ട്.

CPM is trying to keep Shashi Tharoor, who is at odds with the Congress high command, with the Left front.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി എസ് അച്യുതാനന്ദന് പത്മവിഭൂഷണ്‍, മമ്മൂട്ടിക്ക് പത്മഭൂഷണ്‍

മഹാമാഘ ഉത്സവത്തിന് പ്രത്യേക ട്രെയിനുകള്‍; 3 എണ്ണത്തിന് കുറ്റിപ്പുറം സ്റ്റേഷനില്‍ സ്റ്റോപ്പ്

വി എസ് അച്യുതാനന്ദന് പത്മവിഭൂഷണ്‍, മമ്മൂട്ടിക്ക് പത്മഭൂഷണ്‍, ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ബെഡ്ഡിന് മുകളില്‍ കയറിനിന്ന് ഒരു കസവുമുണ്ട് ഫാനില്‍ കെട്ടാന്‍ ശ്രമിക്കുന്നു'; സിനിമയെ വെല്ലുന്ന കഥ, യുവാവിനെ രക്ഷിച്ച അനുഭവം പങ്കിട്ട് കേരള പൊലീസ്

ഒപിയും ശസ്ത്രക്രിയയും മുടങ്ങും; മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്; 27-ന് സൂചനാ സമരം

SCROLL FOR NEXT