കെവി തോമസ്  
Kerala

സിപിഎം കൗണ്‍സിലര്‍ക്കെതിരെ പോക്‌സോ കേസ്; കെവി തോമസിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

പത്താം ക്ലാസ് വിദ്യാര്‍ഥിനിയോട് കഴിഞ്ഞ മാര്‍ച്ച് മുതല്‍ വിവിധ ഇടങ്ങളിലായി നേരിട്ടും ഫോണ്‍ വഴിയും തനിക്ക് വഴങ്ങണമെന്ന് ആവശ്യപ്പെട്ടിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കോതമംഗലം നഗരസഭ ആരോഗ്യസ്ഥിരം സമിതി അധ്യക്ഷനും സിപിഎം മലയന്‍കീഴ് ബ്രാഞ്ച് സെക്രട്ടറിയുമായ കുടിയാട്ട് കെവി തോമസ് പോക്‌സോ കേസില്‍ അറസ്റ്റില്‍. പത്താം ക്ലാസ് വിദ്യാര്‍ഥിനിയോട് കഴിഞ്ഞ മാര്‍ച്ച് മുതല്‍ വിവിധ ഇടങ്ങളിലായി നേരിട്ടും ഫോണ്‍ വഴിയും തനിക്ക് വഴങ്ങണമെന്ന് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി വിവരങ്ങള്‍ ബന്ധുക്കളെ അറിയിച്ചു. പെണ്‍കുട്ടി കോതമംഗലം പൊലീസില്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

മുന്‍സിപ്പല്‍ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയംഗവും എട്ടാം വാര്‍ഡ് കൗണ്‍സിലറുമാണ്. തുടര്‍ച്ചയായി മൂന്നാം വട്ടമാണ് കൗണ്‍സിലറായി തുടരുന്നത്. മുന്‍പ് ബന്ധുവായ യുവതിയെ പിഡീപ്പിച്ചു എന്ന കേസില്‍ പ്രതിയായിരുന്നു. പോക്‌സോ കേസിന് പിന്നാലെ സിപിഎം തോമസിനെ കയ്യൊഴിഞ്ഞിരിക്കുകയാണ്.

കെവി തോമസിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നു പുറത്താക്കിയതായി ഏരിയ സെക്രട്ടറി കെ.എ. ജോയി അറിയിച്ചു. കൗണ്‍സിലര്‍ സ്ഥാനം രാജിവയ്ക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്

CPM councilor in Kothamangalam municipality arrested in POCSO case

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

മഴക്കാലത്തെ ജലമലിനീകരണം, അണുബാധ തടയാൻ വീട്ടിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മോഹന്‍ലാല്‍ തൂഫാന്‍ വോറിയര്‍; 'പിടിച്ചെടുത്തത് 10 കോടിയുടെ ലഹരി'

വെള്ളാപ്പള്ളി നടേശനെ വീട്ടിലെത്തി കണ്ട് മോന്‍സ് ജോസഫ്; നല്ല മാതൃകയെന്ന് വെള്ളാപ്പള്ളി

നീറ്റ് പരീക്ഷയ്ക്ക് മുൻപ് ടെലഗ്രാമിന് പൂട്ട്; എന്തുകൊണ്ട് വാട്സാപ്പിനെ തൊട്ടില്ല?

SCROLL FOR NEXT