കൊല്ലത്ത് സിപിഎം നേതാവ് മുസ്ലീം ലീഗില്‍ ചേര്‍ന്നു 
Kerala

സിപിഎം നേതാവ് മുസ്ലീം ലീഗില്‍; അംഗത്വം നല്‍കി പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍

കൊല്ലത്ത് ഐഷാ പോറ്റിക്ക് പിന്നാലെ പാര്‍ട്ടി വിടുന്ന രണ്ടാമത്തെ വനിത നേതാവാണ് സുജ.

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ, കൊല്ലത്ത് സിപിഎം നേതാവ് മുസ്ലീം ലീഗില്‍ ചേര്‍ന്നു. സിപിഎം കൊല്ലം ജില്ലാകമ്മിറ്റി അംഗമായിരുന്ന അഞ്ചല്‍ സ്വദേശിയായ സുജ ചന്ദ്രബാബുവാണ് ലീഗില്‍ ചേര്‍ന്നത്. മൂന്നുതവണ അഞ്ചല്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. കൊല്ലത്ത് ഐഷാ പോറ്റിക്ക് പിന്നാലെ പാര്‍ട്ടി വിടുന്ന രണ്ടാമത്തെ വനിത നേതാവാണ് സുജ.

സിപിഎമ്മിന്റെ വര്‍ഗീയ നിലപാടില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് സുജ ചന്ദ്രബാബു മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെതില്‍ നിന്ന് വ്യത്യസ്തമായാണ് സിപിഎമ്മിന്റെ പോക്കെന്നും പുറത്ത് മതനിരപേക്ഷത പറയുമെങ്കിലും അകത്ത് അങ്ങനെയല്ല കാര്യങ്ങളെന്നും സുജ പറഞ്ഞു. കേരളത്തിലെ ഇന്നത്തെ സാഹചര്യത്തില്‍ൃഎല്ലാ ജാതി മതസ്ഥരയെും ഒന്നിച്ചുകൊണ്ടുപോകുന്നത് മുസ്ലീംലീഗാണെന്നും അതുകൊണ്ടാണ് മുസ്ലീം ലീഗില്‍ ചേര്‍ന്നതെന്നും സുജ ചന്ദ്രബാബു പറഞ്ഞു.

മുസ്ലീം ലീഗിലേക്ക് കൂടുതല്‍ പേര്‍ വരുന്നെന്ന് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. തെക്കന്‍ കേരളത്തില്‍ കണ്ടുവരുന്ന ഒരുപ്രതിഭാസമാണിതെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീംലീഗിലേക്ക് ആളുകള്‍ കൂടുതല്‍ വരാനിടയാക്കുന്നത് പാര്‍ട്ടിയുടെ സാമൂദായിക സഹവര്‍ത്വത്തിന്റെ ഭാഗമായാണ്. കേരളത്തില്‍ രാഷ്ട്രീയമാറ്റം ഉണ്ടാകേണ്ടതുണ്ടെന്ന ചിന്തയുമാണെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

CPM leader joins Muslim League in Kollam.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ട്വന്റി ട്വന്റി എന്‍ഡിഎയില്‍; നിര്‍ണായക നീക്കവുമായി ബിജെപി

പഴങ്കഞ്ഞി വെറും പഴഞ്ചനല്ല

വെറും 2898 പന്തുകള്‍! അതിവേഗം അഭിഷേക് ശര്‍മ; ടി20യില്‍ റെക്കോർഡ്

'ഞരമ്പ് മുറിച്ച് മരിക്കുമെന്ന് ഭീഷണിപ്പെടുത്തി, മുറിയില്‍ പൂട്ടിയിട്ടു'; അമ്മയെക്കുറിച്ച് വെളിപ്പെടുത്തി നടി സയനി ഗുപ്ത

കുപ്പിവെള്ളം വാങ്ങുമ്പോൾ അടപ്പിന്റെ നിറം ശ്രദ്ധിച്ചിട്ടുണ്ടോ? എന്താണ് സൂചിപ്പിക്കുന്നത്

SCROLL FOR NEXT