ദൈവത്തെ കൊള്ളയടിച്ചില്ലേ ?; എന്‍ വാസുവിന്റെ ജാമ്യഹര്‍ജി സുപ്രീംകോടതി തള്ളി

കവര്‍ച്ച നടക്കുന്ന സമയത്ത് ചുമതലയില്‍ ഉണ്ടായിരുന്നയാളാണ് വാസുവെന്ന് കോടതി ചൂണ്ടിക്കാട്ടി
N Vasu
N Vasuഫയല്‍
Updated on
1 min read

ന്യൂഡല്‍ഹി: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസുവിന്റെ ജാമ്യഹര്‍ജി സുപ്രീംകോടതി തള്ളി. അരാധനാമൂര്‍ത്തിയായ ദൈവത്തെ കൊള്ളയടിച്ച കേസല്ലേയെന്ന് കോടതി ചോദിച്ചു. കവര്‍ച്ച നടക്കുന്ന സമയത്ത് ചുമതലയില്‍ ഉണ്ടായിരുന്നയാളാണ് വാസു. ഹൈക്കോടതിയിലെ വാസുവിന്റെ ജാമ്യഹര്‍ജിയില്‍ എസ്‌ഐടി ശക്തമായി എതിര്‍ത്ത കാര്യവും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

N Vasu
'എങ്കില്‍ വെള്ളാപ്പള്ളിയുടെ മകനും സുകുമാരന്‍ നായരുടെ മകളും വിവാഹം കഴിക്കട്ടെ'; വിവാദ പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ് നാസര്‍ ഫൈസി കൂടത്തായി

കേസില്‍ വാസുവിനെതിരായ കുറ്റാരോപണങ്ങള്‍ എടുത്തു പറഞ്ഞ കോടതി, കേസില്‍ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കി ജാമ്യ ഹര്‍ജി തള്ളുകയായിരുന്നു. വാസുവിന് വേണമെങ്കില്‍ ജാമ്യത്തിനായി വിചാരണ കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ചാണ് വാസുവിന്റെ ജാമ്യഹര്‍ജി പരിഗണിച്ചത്.

N Vasu
കളങ്കിതനായ ഒരാളെ സോണിയ വീട്ടില്‍ വിളിച്ചു കേറ്റില്ല, കോണ്‍ഗ്രസുകാര്‍ കൊണ്ടുപോയതാണോ എന്നറിയില്ലെന്ന് കടകംപള്ളി

സ്വര്‍ണ്ണക്കൊള്ള കേസില്‍ 76 ദിവസമായി ജയിലിലാണെന്നും, കൃത്യം നടക്കുമ്പോള്‍ താന്‍ അവിടെ ദേവസ്വം കമ്മീഷണര്‍ മാത്രമായിരുന്നുവെന്നും വാസു കോടതിയില്‍ വാദിച്ചിരുന്നു. നേരത്തെ ദേവസ്വം ബോര്‍ഡ് അംഗം ശങ്കരദാസിന്റെ ഹര്‍ജിയിലും സുപ്രീംകോടതി രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരുന്നു. ദൈവത്തെപ്പോലും വെറുതെ വിടാത്ത വലിയ കവര്‍ച്ചയാണ് ശബരിമലയില്‍ നടന്നതെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടിരുന്നു.

Summary

The Supreme Court has rejected the bail plea of ​​former Travancore Devaswom Board president N. Vasu in the Sabarimala gold robbery case.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com