CPM leader M B Rajesh with a troll against Chief Minister V D Satheesan 
Kerala

'ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച താരം മെസി, ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ഏറ്റവും കൂടുതല്‍ തവണ നിലപാടുമാറ്റിയ മുഖ്യമന്ത്രി വി ഡി സതീശന്‍'

എം ബി രാജേഷിനെ അനുകൂലിച്ചും പ്രതികൂലിച്ചും പോസ്റ്റിനു താഴെ കമന്റുകള്‍ നിറയുകയാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ആതിര അഗസ്റ്റിന്‍

ലോകകപ്പില്‍ അര്‍ജന്റീന താരം ലയണല്‍ മെസിയുടെ ഓരോ നേട്ടവും ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകര്‍ ആഘോഷിക്കുകയാണ്. ഇന്നലെ ഓസ്ട്രിയക്കെതിരായ പോരാട്ടത്തില്‍ ഇരട്ട ഗോളുകള്‍ നേടി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന ചരിത്ര നേട്ടമാണ് മെസി നേടിയത്. അതിനിടയില്‍ മുഖ്യമന്ത്രി വി ഡി സതീശനെതിരെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് സിപിഎം നേതാവ് എം ബി രാജേഷ്.

ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച താരം ലയണല്‍ മെസി. ലിസ്റ്റ് എ ക്രിക്കറ്റില്‍ ഏറ്റവും കുഞ്ഞ പന്തില്‍ അര സെഞ്ച്വറിയടിച്ച താരം വൈഭവ് സൂര്യവംശി. അതുപോലെ ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ഏറ്റവും കൂടുതല്‍ തവണ നിലപാട് മാറ്റിയ മുഖ്യമന്ത്രി വി ഡി സതീശനാണെന്നുമാണ് എം ബി രാജേഷിന്റെ പോസ്റ്റ്. ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമാണ് എം ബി രാജേഷ് മുഖ്യമന്ത്രിക്കെതിരെ ട്രോളുമായി എത്തിയത്.

എം ബി രാജേഷിനെ അനുകൂലിച്ചും പ്രതികൂലിച്ചും പോസ്റ്റിനു താഴെ കമന്റുകള്‍ നിറയുകയാണ്. ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ഏറ്റവും കൂടുതല്‍ നുണ- പുനര്‍ജനി മേനോന്‍, മലയാളികളെ നുണ പറഞ്ഞ് പറ്റിച്ച മുഖ്യമന്ത്രിയെന്ന റെക്കോര്‍ഡ് സതീശനാണ്, എന്തൊക്കെ പറഞ്ഞാലും എന്ത് അഴിമതി നടത്തിയാലും പൂക്കിയെ വിശ്വസിക്കുന്ന അടിമകള്‍ ഇപ്പോഴും ഉണ്ട്...എന്നിങ്ങനെയാണ് രാജേഷിനെ അനുകൂലിക്കുന്നവരുടെ കമന്റുകള്‍.

എന്നാല്‍ എം ബി രാജേഷിനെ പോലുള്ളവര്‍ മന്ത്രിയായെന്നത് അതിശയിപ്പിക്കുന്നുവെന്ന് പറയുന്നവരും ഉണ്ട്. നിങ്ങളെ തോല്‍പ്പിച്ച ജനങ്ങളാണ് ശരി, ഇവനൊക്കെ എങ്ങനെ തോറ്റു എന്ന് ഇപ്പോള്‍ മനസിലായല്ലോ, നിങ്ങളുടെ രാഷ്ട്രീയ നിലവാരത്തെക്കുറിച്ച് സഹതാപം തോന്നുന്നു, 7 വര്‍ഷത്തിനുള്ളില്‍ രണ്ട് തവണ ദയനീയ പരാജയം രുചിച്ച മഹാന്‍ എന്നിങ്ങനെ എം ബി രാജേഷിന്റെ പോസ്റ്റിന് താഴെ വിമര്‍ശിച്ച് കമന്റ് ചെയ്യുന്നവരുമുണ്ട്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളടിച്ച താരം -ലയണൽ മെസ്സി

ലിസ്റ്റ് ഏ ക്രിക്കറ്റിൽ ഏറ്റവും കുറഞ്ഞ പന്തിൽ അര സെഞ്ച്വറിയടിച്ച താരം-വൈഭവ് സൂര്യവംശി

ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ഏറ്റവും കൂടുതൽ തവണ നിലപാടുമാറ്റിയ മുഖ്യമന്ത്രി-വി.ഡി.സതീശൻ

അന്ന് വാക്ക് ,വാക്കേ....

ഇന്ന് ചാക്ക്,ചാക്കേ.....

പോസ്റ്റിന് താഴെ വന്ന കമന്റുകളില്‍ ചിലത്

CPM leader M B Rajesh with a troll against Chief Minister V D Satheesan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഞാന്‍ ക്ഷേത്ര മൈതാനത്ത് ഇരിക്കുന്നു'; അര്‍ജുന്‍ ആയങ്കി ടോള്‍ പ്ലാസ കടക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; സഹോദരന്‍ കസ്റ്റഡിയില്‍

പാലക്കാട് 30 ലക്ഷവുമായി യുവാവ് പിടിയില്‍; പണം ബിജെപി നേതാവിന്റെതെന്ന് മൊഴി

യുപിഐ ഇടപാടുകള്‍ ഉപഭോക്താക്കള്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും സൗജന്യമായി തുടരും: പിസിഐ

അഞ്ച് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

ബിഹാറില്‍ അധ്യാപകന്‍, ഇടുക്കിയില്‍ കഞ്ചാവ് 'കച്ചവടം'; ലഹരി വില്‍പ്പനക്കാരനും വാങ്ങിയവരും ഉള്‍പ്പെടെ 6 പേര്‍ പിടിയില്‍