പാലക്കാട് 30 ലക്ഷവുമായി യുവാവ് പിടിയില്‍; പണം ബിജെപി നേതാവിന്റെതെന്ന് മൊഴി

ചിറ്റൂര്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച പ്രാണേഷിന്റെ റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട പണമാണിതെന്ന് പറഞ്ഞെങ്കിലും രേഖകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്ന് എക്സൈസ് അധികൃതര്‍ വ്യക്തമാക്കി.
Youth caught with ₹30 lakh in Palakkad
എക്‌സൈസ് സംഘം പിടികൂടിയ രേഖകളില്ലാത്ത പണം
Edited By:
Updated on
1 min read

പാലക്കാട്: പാലക്കാട്: ഓപ്പറേഷന്‍ തണ്ടര്‍ എന്‍ഫോഴ്സ്മെന്റ് സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 30 ലക്ഷം രൂപയുമായി യുവാവ് പിടിയില്‍. ചിറ്റൂര്‍ തറക്കളം ലക്ഷ്മി നിവാസില്‍ പ്രഭാകരന്റെ മകന്‍ മണിക്കുട്ടന്‍ (34)നെയാണ് എക്സൈസ് പിടികൂടിയത്. വേലന്താവളം ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹനപരിശോധനയിലാണ് പണം കണ്ടെത്തിയത്. ചിറ്റൂര്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച പ്രാണേഷ് രാജേന്ദ്രന്റെ റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട പണമാണിതെന്ന് പറഞ്ഞെങ്കിലും രേഖകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്ന് എക്സൈസ് അധികൃതര്‍ വ്യക്തമാക്കി.

ഡെപ്യൂട്ടി എക് സൈസ് കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം എക്‌സൈസ് ഇന്‍സ്‌പെകടര്‍ ലിജോ ഉമ്മന്‍ന്റെ നേതൃത്വത്തിലായിരുന്നു വേലന്താവളം എക്‌സൈസ് ചെക്കു പോസ്റ്റില്‍ നടത്തിയത്. തുടര്‍ നടപടികള്‍ക്കായി മണിക്കുട്ടനെ ഡയറക്ടറേറ്റ് ഓഫ് ഇന്‍കം ടാക്‌സ്, പാലക്കാട് ഇന്‍വെസ്റ്റിഗേഷന്‍ വിംഗ് വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. പ്രാണേഷ് രാജേന്ദ്രനെ ചോദ്യം ചെയ്യുമെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പരിശോധനയില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പ്രസന്നന്‍ കെഒ, പ്രിവന്റീവ് ഓഫീസര്‍ ജോസ് പ്രകാശ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ ശ്യാം മോഹന്‍ പിഎം എന്നിവരും പങ്കെടുത്തു

Youth caught with ₹30 lakh in Palakkad
അഞ്ച് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
Youth caught with ₹30 lakh in Palakkad
ഭാഗ്യവാനെ അതിവേഗം അറിയാം; മൊബൈല്‍ ആപ്പുമായി കേരള ലോട്ടറി

Youth caught with ₹30 lakh in Palakkad

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com