മുഖ്യമന്ത്രി ജില്ലാ കമ്മിറ്റി ഓഫീസ് സന്ദര്‍ശിക്കുന്നു 
Kerala

സിപിഎം ഓഫീസ് ആക്രമണം: മൂന്ന് എബിവിപി പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

രാവിലെ അഞ്ച് മണിയോടെയാണ് തമ്പാനൂര്‍ പൊലീസ് ആശുപത്രിയില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫിസ് ആക്രമിച്ച സംഭവത്തില്‍ മൂന്ന് എബിവിപി പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. രാവിലെ അഞ്ച് മണിയോടെയാണ് തമ്പാനൂര്‍ പൊലീസ് ആശുപത്രിയില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ലാല്‍, സതീര്‍ഥ്യന്‍, ഹരിശങ്കര്‍ എന്നിവരാണ് പിടിയിലായത്. 

ഓഫീസിന് കല്ലെറിഞ്ഞത് എബിവിപി പ്രവര്‍ത്തകരാണ് കല്ലെറിഞ്ഞതെന്ന് പൊലീസ് പറഞ്ഞിരുന്നു. വഞ്ചിയൂര്‍ സംഘര്‍ഷത്തിലെ പ്രതികള്‍ തന്നെയാണ് ആക്രമണത്തിനു പിന്നിലെന്നും പൊലീസ് അറിയിച്ചു. ആശുപത്രിയിലായ പ്രതികള്‍ പുറത്തു പോകുന്നത് സിസിടിവിയില്‍ പതിഞ്ഞു. ഓഫിസിലെയും സമീപത്തെ വ്യാപര സ്ഥാപനങ്ങളിലെയും സിസിടിവി ദൃശ്യങ്ങള്‍ പ്രതികളെ തിരിച്ചറിയുന്നതില്‍ നിര്‍ണായകമായി. പ്രതികളുടെ അറസ്റ്റിന് പൊലീസ് നീക്കം ആരംഭിച്ചു. 

ശനിയാഴ്ച പുലര്‍ച്ച് 1.10നാണ് മേട്ടുക്കടയിലെ സിപിഎം ജില്ലാ കമ്മറ്റി ഓഫിസിനു നേരെ കല്ലേറുണ്ടായത്. മൂന്നു ബൈക്കുകളിലെത്തിയ 6 അംഗ സംഘമാണ് ആക്രമണിത്തിനു പിന്നിലെന്ന് പൊലീസ് അറിയിച്ചിരുന്നു. 

ഓഫിസ് വളപ്പില്‍ പാര്‍ക്കു ചെയ്തിരുന്ന ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ കാറിന്റെ ബോണറ്റില്‍ കല്ലു പതിച്ചിരുന്നു. കാറിനു സമീപത്തുനിന്ന് ഒരു കരിങ്കല്‍ കഷ്ണം കണ്ടെടുത്തിരുന്നു. സംഭവം നടക്കുമ്പോള്‍ ആനാവൂര്‍ നാഗപ്പന്‍ ഓഫിസിലുണ്ടായിരുന്നു. ഓഫിസിനു മുന്നില്‍ ഡ്യൂട്ടിയിലായിരുന്ന 2 പൊലീസുകാര്‍, ബൈക്കുകളിലെത്തിയ സംഘത്തെ പിടിക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമായി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT