mv govindan 
Kerala

നീട്ടിപ്പിടിക്കേണ്ട, പ്രസംഗം 45 മിനിറ്റ് മതി!!; നേതാക്കളോട് സിപിഎം

പാര്‍ട്ടി തീരുമാനങ്ങളില്‍ കൃത്യത പുലര്‍ത്തുന്ന പിണാറായി വിജയന്‍ ഇക്കാര്യത്തില്‍ ആദ്യമാതൃകയാവുകയും ചെയ്തു.

Author : കെഎസ് ശ്രീജിത്ത്
Edited By : Sujith

തിരുവനന്തപുരം: നേതാക്കളുടെ പ്രസംഗത്തിന് സമയപരിധിയേര്‍പ്പെടുത്തി സിപിഎം. സമകാലിക രാഷ്ട്രീയ സംഭവങ്ങളായാലും പ്രത്യയശാസ്ത്ര വിശകലനങ്ങളായാലും മുക്കാല്‍ മണിക്കൂറില്‍ പ്രസംഗം അവസാനിപ്പിക്കമമെന്നാണ് കേന്ദ്ര കമ്മിറ്റിയുടെ നിര്‍ദേശം. പാര്‍ട്ടി തീരുമാനങ്ങളില്‍ കൃത്യത പുലര്‍ത്തുന്ന പിണാറായി വിജയന്‍ ഇക്കാര്യത്തില്‍ ആദ്യമാതൃകയാവുകയും ചെയ്തു.

സിപിഎം തിരുവനന്തപുരം വിശാല ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുയോഗത്തില്‍ പിണറായി തന്റെ പ്രസംഗം നിശ്ചിത 45 മിനിറ്റിനുള്ളില്‍ അവസാനിപ്പിച്ചു. തിരികെ സീറ്റിലേക്ക് മടങ്ങവെ, സമയപരിധിയെക്കുറിച്ച് അദ്ദേഹം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ ഓര്‍മപ്പെടുത്തുകയും ചെയ്തു. സമയപരിധി പാലിക്കുമെന്ന് ഗോവിന്ദന്‍ ഉറപ്പുനല്‍കിയെങ്കിലും, പിണറായിക്കും മുഹമ്മദ് റിയാസിനുമെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (നടത്തുന്ന പ്രതികാര നടപടികളെക്കുറിച്ച് വിശദീകരിച്ചതോടെ അദ്ദേഹത്തിന്റെ പ്രസംഗം പറഞ്ഞ സമയത്തേക്കാള്‍ നീണ്ടുപോകുകയും ചെയ്തു.

അതേസമയം, കോഴിക്കോട്ട് നടന്ന വിശാല സംസ്ഥാന സമ്മേളനത്തില്‍ രൂപീകരിച്ച കര്‍മ്മപദ്ധതികള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഏരിയാ കമ്മിറ്റി യോഗങ്ങള്‍ക്ക് വ്യാഴാഴ്ച തുടക്കമാകും, 210 ഏരിയാ കമ്മിറ്റി യോഗങ്ങളും തുടര്‍ന്ന് 2400 ലോക്കല്‍ കമ്മിറ്റി, 38,000 ബ്രാഞ്ച് യോഗങ്ങള്‍ ചേരും.

CPM sets 45-min limit for speeches

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പോയത് മമ്മൂട്ടി ക്ഷണിച്ചിട്ട്; വയനാട് ടൗണ്‍ഷിപ്പ് വിവാദം നേരത്തെ അവസാനിച്ചത്; വിശദീകരണവുമായി എം വിജിന്‍

ചിത്രകാരൻ ദിവാകരൻ അന്തരിച്ചു

'ഒരു സ്ത്രീ കള്ളുഷാപ്പിൽ ജോലി ചെയ്താൽ എന്താ'... പോരാടി തൊഴിൽ നേടി സോഫി!

'സരള്‍' കരാള ബില്‍; നിപ രോഗികളുടെ മരണം കാലാവധി കഴിഞ്ഞ മരുന്ന് നല്‍കിയതുകൊണ്ടോ?; ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ഒറ്റ 'സിക്സ്' വേണ്ട!!!... 132 പന്തില്‍ 167; 'ഡക്കറ്റ്' കണക്കിന് റെക്കോര്‍ഡുകൾ!