cpm 
Kerala

'മാധ്യമങ്ങളില്‍ പ്രചരിക്കുന്ന തെരഞ്ഞെടുപ്പ് അവലോകനം കള്ളക്കഥകള്‍; വാര്‍ത്തകള്‍ക്ക് പിന്നില്‍ യുഡിഫിന്റെ ഭരണപരാജയം മറയ്ക്കാനുള്ള ശ്രമം'

ആ റിപ്പോര്‍ട്ടിനെ സംബന്ധിച്ചാണ് നേതാക്കള്‍ക്കിടയില്‍ അസംതൃപ്തിയുണ്ടെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അവലോകനവുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന കള്ളക്കഥകള്‍ യുഡിഎഫിന്റെ ഭരണപരാജയം മറക്കാനാണെന്ന് സിപിഎം. തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്തി സിപിഎം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ അസംതൃപ്തി കീഴ്ഘടകങ്ങളിലേക്ക് വ്യാപിക്കുന്നു എന്നാണ് ചിലര്‍ കണ്ടുപിടിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട് കീഴ്ഘടകങ്ങളില്‍ ചര്‍ച്ച നടത്തി അതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് സംസ്ഥാന കമ്മിറ്റി ഐക്യകണ്ഠേന അംഗീകരിക്കുകയാണ് ചെയ്തത്. ആ റിപ്പോര്‍ട്ടിനെ സംബന്ധിച്ചാണ് നേതാക്കള്‍ക്കിടയില്‍ അസംതൃപ്തിയുണ്ടെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്. നേരത്തെ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുന്നതില്‍ പിബിയില്‍ വോട്ടെടുപ്പ് നടന്നു എന്ന രീതിയില്‍ കള്ളപ്രചരണം നടത്തിയ മാധ്യമം തന്നെയാണ് ഈ പ്രചരണവുമായി ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്നത്.

സംസ്ഥാന കമ്മിറ്റി തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റികളില്‍ ശക്തമായ എതിര്‍പ്പാണ് ഉയരുന്നതെന്നും ഇവര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലാ കമ്മിറ്റി യോഗങ്ങള്‍ പൂര്‍ത്തീകരിച്ച് മേഖലാതല റിപ്പോര്‍ട്ടിംഗിലേക്ക് കടന്നിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു വാര്‍ത്തകളുമായി ഇവര്‍ രംഗത്തിറങ്ങിയിരിക്കുന്നത്. തളിപ്പറമ്പ് മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ടും കള്ളക്കഥകള്‍ പ്രചരിപ്പിക്കുവാനും അവര്‍ ശ്രമിക്കുകയാണ്. ഇത് സംബന്ധിച്ച് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയും പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയും പരിശോധന നടത്തി ഉണ്ടായ തീരുമാനങ്ങള്‍ മാധ്യമങ്ങളിലൂടെ തന്നെ വ്യക്തമാക്കുകയും ചെയ്തതാണ്. എന്നിട്ടാണ് പുതിയ കള്ളക്കഥകളുമായി രംഗത്തിറങ്ങിയിരിക്കുന്നത്.

സെക്രട്ടേറിയറ്റ് ഐക്യകണ്ഠേന എടുത്ത തീരുമാനങ്ങളില്‍ ചിലര്‍ക്ക് അഭിപ്രായ വ്യത്യാസമുണ്ടെന്ന രീതിയില്‍ വാര്‍ത്ത പ്രചരിപ്പിക്കുന്നത് വസ്തുതാപരമല്ല. ഓഗസ്റ്റില്‍ വിപുലീകൃതമായ സംസ്ഥാന കമ്മിറ്റിയും ജില്ലാ- ഏരിയാ കമ്മിറ്റികളും ചേരുന്നത് പാര്‍ടിയുടെ സംഘടനാപരമായ ദൗര്‍ബല്യങ്ങള്‍ പരിശോധിച്ച് തിരുത്തുന്നതിന് വേണ്ടിയാണ്. അതിനെ തെറ്റായി വ്യാഖ്യാനിച്ച് കള്ളപ്രചാരവേല നടത്താനാണ് ഇവര്‍ പരിശ്രമിക്കുന്നത്.

സ്ഥാപിത താല്‍പര്യങ്ങളുടെ അടിസ്ഥാനത്തില്‍ പാര്‍ട്ടി വിട്ടുപോയി മത്സരിച്ചയാളുകളും പാര്‍ടിയെ രക്ഷപ്പെടുത്താനെന്ന വ്യാജേന കള്ളക്കഥകള്‍ പ്രചരിപ്പിക്കുകയാണ്. അധികാരമോഹത്തിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ പാര്‍ട്ടി വിട്ടുപോയി യു.ഡി.എഫിലെത്തിയവരാണ് അവരുടെ തെറ്റുകളെ ന്യായീകരിക്കാന്‍ വേണ്ടി കള്ളക്കഥകളുമായി രംഗത്തിറങ്ങിയിരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

CPM Slams Media ‘Fabrications’ on Poll Review, Claims It's a Cover-Up for UDF’s Failures

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഏഴ് വിഭാഗങ്ങളില്‍ സൗജന്യയാത്ര; ഓര്‍ഡിനറി മുതല്‍ ടൗണ്‍ ടു ടൗണ്‍വരെ; ബസ് പട്ടിക പുറത്തിറക്കി കെഎസ്ആര്‍ടിസി

നിപ: പുതിയ കേസുകള്‍ ഇല്ല; 3 പേര്‍ കൂടി ആശുപത്രിയില്‍; സമ്പര്‍ക്കപ്പട്ടിക വിപുലീകരിച്ചു

ഇനി തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനിലും പ്രീമിയം ബ്രാന്‍ഡ് കാറ്ററിങ് ഔട്ട്ലെറ്റ്; ശനിയാഴ്ച പ്രവര്‍ത്തനം തുടങ്ങും

'പിണറായിയെ കെട്ടിപ്പിടിക്കാന്‍ കഴിയില്ല'; മേജര്‍ രവിക്കെതിരെ അന്വേഷണം വേണം; കെഎസ്ആര്‍ടിസി സൗജന്യ യാത്ര ഏഴ് വിഭാഗങ്ങളില്‍; ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

കുട്ടിയെ പീഡിപ്പിക്കുന്ന വിവരം ആഴ്ചകള്‍ക്ക് മുമ്പ് അറിഞ്ഞു, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് അനങ്ങിയില്ല; അധികൃതരുടെ വീഴ്ചയില്‍ നഷ്ടമായത് ഒന്നര വയസ്സുകാരന്റെ ജീവന്‍

SCROLL FOR NEXT