കൊലപ്പെട്ട ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ വിഷ്ണു 
Kerala

രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; വഞ്ചിയൂര്‍ ഏരിയാ കമ്മിറ്റി അംഗത്തെ സിപിഎം സസ്‌പെന്‍ഡ് ചെയ്തു

ആരോപണവിധേയനായ വഞ്ചിയൂര്‍ ഏരിയാ കമ്മിറ്റി അംഗം ടി രവീന്ദ്രന്‍ നായരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. 

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായിരുന്ന വിഷ്ണുവിന്റെ രക്തസാക്ഷി ഫണ്ട് വെട്ടിച്ചുവെന്ന ആരോപണത്തില്‍ നടപടിയുമായി സിപിഎം. ആരോപണവിധേയനായ വഞ്ചിയൂര്‍ ഏരിയാ കമ്മിറ്റി അംഗം ടി രവീന്ദ്രന്‍ നായരെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. 

2008 ല്‍ കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകനായി വിഷ്ണുവിന്റെ കുടുംബത്തെ സഹായിക്കുന്നതിനായി ശേഖരിച്ച രക്തസാക്ഷി ഫണ്ടില്‍ തട്ടിപ്പ് നടത്തിയെന്നായിരുന്നു ഇദ്ദേഹത്തിനെതിരെയുള്ള ആരോപണം. അന്ന് ഏരിയാ സെക്രട്ടറിയായിരുന്നു ടി രവീന്ദ്രന്‍ നായര്‍. വിഷ്ണുവിന്റെ കുടുംബത്തിനുള്ള സഹായ ധനം നല്‍കിയ ശേഷം അഞ്ച് ലക്ഷം കേസ് നടത്തിപ്പിനും മറ്റുമായി മാറ്റിവച്ചിരുന്നു. എന്നാല്‍ ഈ പണം രവീന്ദ്രന്‍ നായര്‍ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നായിരുന്നു പരാതി. 

സംഭവത്തില്‍ വിഷ്ണുവിന്റെ കുടുംബം പരാതിയുമായി പാര്‍ട്ടി നേതാക്കളെ സമീപിക്കുകയായിരുന്നു. പിന്നാലെ നിലവിലെ തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയിയെ അന്വേഷണ കമ്മീഷനാക്കി പരാതി പാര്‍ട്ടി അന്വേഷിച്ചിരുന്നു. തുടര്‍ന്നാണ് നടപടി. വിഷ്ണു വധക്കേസില്‍ കുറ്റാരോപിതരായ 13 ആര്‍എസ്എസ് പ്രവര്‍ത്തകരെയും കോടതി വെറുതെ വിട്ടിരുന്നു. കീഴ്‌ക്കോടതിയുടെ ശിക്ഷാ വിധി ചോദ്യം ചെയ്ത് പ്രതികള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതിയാണ് 13 പേരെയും കുറ്റവിമുക്തരാക്കിയത്. 

കൈതമുക്ക് പാസ്‌പോര്‍ട്ട് ഓഫീസിന് മുന്നിലിട്ടാണ് 2008 ല്‍ ആര്‍എസ്എസ് സംഘം വിഷ്ണുവിനെ വെട്ടിക്കൊലപ്പെടുത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഓടിക്കൊണ്ടിരിക്കെ തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; ഉള്‍ഭാഗം പൂര്‍ണമായി കത്തിനശിച്ചു ഓടിക്കൊണ്ടിരിക്കെ തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; ഉള്‍ഭാഗം പൂര്‍ണമായി കത്തിനശിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജപ്പാനുമേല്‍ വീണ്ടും ബ്രസീലിന്റെ 'ലിറ്റില്‍ ബോയ്'; ഏഷ്യന്‍ ഫുട്‌ബോളിന്റെ കാഹളം മുഴക്കി മടക്കം; സല്യൂട്ട്

കെഎസ്ആര്‍ടിസിക്ക് പിന്നാലെ വനിതകള്‍ക്ക് വീണ്ടും സൗജന്യ യാത്ര; പുതിയ പദ്ധതിയുമായി കൊച്ചി കോര്‍പ്പറേഷന്‍

മുന്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ; രണ്ടിടത്ത് ഓറഞ്ച്; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

Today's Rashi Phalam June 30|ജോലിയിൽ ഉയർച്ച നേടും, കുടുംബബന്ധങ്ങൾ ദൃഢമാകും