വിഡിയോ സ്ക്രീൻഷോട്ട് 
Kerala

'ഹിന്ദുത്വ അജണ്ട നടപ്പാക്കാനുള്ള മുന്നൊരുക്കം'- ഏക സിവിൽ കോഡിനെതിരെ സിപിഎം പ്രക്ഷോഭത്തിലേക്ക്

വർ​ഗീയ വാദികളല്ലാത്ത എല്ലാവരേയും ഇക്കാര്യത്തിൽ ഒന്നിപ്പിക്കാൻ ശ്രമിക്കും. വിഷയത്തിൽ സിപിഎം സെമിനാർ സംഘടിപ്പിക്കുമെന്നും ​ഗോവിന്ദൻ വ്യക്തമാക്കി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഏക സിവിൽ കോഡിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാനൊരുങ്ങി സിപിഎം. സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദനാണ് ഇക്കാര്യം വ്യക്തമാക്കിയത്. പൗരത്വ നിയമത്തിനെതിരെ സംഘടിപ്പിച്ച പ്രക്ഷോഭത്തിനു സമാനമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 

ഏക സിവിൽ കോഡ് ഹിന്ദുത്വ അജണ്ട നടപ്പിലാക്കാനുള്ള മുന്നൊരുക്കമാണ്. അതിനെ ശക്തമായി സിപിഎം എതിർക്കും. 

പ്രക്ഷോഭത്തിലേക്ക് സമസ്തയെ ക്ഷണിക്കും. വർ​ഗീയ വാദികളല്ലാത്ത എല്ലാവരേയും ഇക്കാര്യത്തിൽ ഒന്നിപ്പിക്കാൻ ശ്രമിക്കും. വിഷയത്തിൽ സിപിഎം സെമിനാർ സംഘടിപ്പിക്കുമെന്നും ​ഗോവിന്ദൻ വ്യക്തമാക്കി. 

ഏക സിവിൽ കോ‍ഡ് വിഷയത്തിൽ കോൺ​ഗ്രസ് നിലപാടിനേയും അദ്ദേഹം ചോ​ദ്യം ചെയ്തു. വിഷയത്തിലെ കോൺ​ഗ്രസ് നിലപാട് വിചിത്രമാണെന്നും അദ്ദേഹം പറഞ്ഞു. 

മാധ്യമങ്ങളേയും അദ്ദേഹം വിമർശിച്ചു. കള്ളമാണെന്നു ഉറപ്പുള്ള കാര്യം വിളിച്ചു പറയുക വാർത്തയാക്കുക ചർച്ച ചെയ്യുക ഇതാണ് ഇപ്പോൾ നടക്കുന്നതെന്നു അദ്ദേഹം വിമർശിച്ചു. സിപിഎമ്മിനും സർക്കാരിനും എതിരെ വൻ തോതിൽ കള്ളം പ്രചരിപ്പിക്കുന്നു. പുതിയ വിവാദം വരുന്നതു വരെ അതുവരെയുള്ള നുണകൾ പൊടിപ്പും തൊങ്ങലും വച്ച് പറയുകയാണ്. 

മാധ്യമ പ്രവർത്തനത്തിന്റെ നിലവാര തകർച്ചയ്ക്ക് എതിരെ കോടതി പോലും നിലപാടെടുത്തെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാധ്യമങ്ങൾ പരിധി വിടുന്നതിനെതിരെ ആണ് കോടതി പരാമർശമെന്നും അദ്ദേഹം പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

SCROLL FOR NEXT