സിപിഎം പതാക  /ഫയല്‍ ചിത്രം
Kerala

വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയുടെ കുടുംബത്തിന്റെ ബാങ്ക് വായ്‌പ ഏറ്റെടുത്ത് സിപിഎം; ഏഴ് ലക്ഷം രൂപ അടയ്ക്കും

2019ലാണ് കുടുംബം ബാങ്ക് വായ്പ എടുക്കുന്നത്. 7,39,000 രൂപ കുടിശികയായി

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട ആറുവയസുകാരിയുടെ കുടുംബത്തിന്റെ ബാങ്ക് വായ്പ സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി ഏറ്റെടുത്തു. സ്ഥലവും വീടും പണയപ്പെടുത്തി എടുത്തിരുന്ന വായ്പയുടെ കുടിശികയായി എഴു ലക്ഷം രൂപ തിരിച്ചടയ്‌ക്കണമെന്ന് ബാങ്ക് നോട്ടീസ് വന്നതിനെ തുടർന്നാണ് നടപടി.

2019ലാണ് കുട്ടിയുടെ അമ്മയുടെ സഹോദരിയുടെ മകളുടെ വിവാഹാവശ്യത്തിനായി 14 സെന്റ് സ്ഥലം പണയം വെച്ച് പീരുമേട് താലൂക്ക് സഹകരണ കാർഷിക-​ഗ്രാമ വികസന ബാങ്കിൽ നിന്നും അഞ്ച് ലക്ഷം രൂപ വായ്പ എടുത്തത്. അച്ഛനമ്മമാരില്ലാത്ത കുട്ടിയെ ഇവരാണ് സംരക്ഷിക്കുന്നത്. എന്നാൽ ആറു വയസുകാരിയുടെ മരണത്തെ തുടർന്ന് തിരിച്ചടവു മുടങ്ങി. 7,39,000 രൂപ കുടിശികയടക്കാൻ ബാങ്ക് നോട്ടിസ് അയച്ചു. ഈ തുക സിപിഎം ഇടുക്കി ജില്ല കമ്മറ്റി അടയ്ക്കും.

വീടു പണിയും മുടങ്ങി കിടക്കുകയാണ്. മകളുടെ ആ​ഗ്രഹപ്രകാരം പണിത മുറിയുടെ അടുത്ത മുറ്റത്താണ് കുട്ടിയെ അടക്കിയിരിക്കുന്നത്. വീട് പൂർത്തിയാക്കാൻ നാല് ലക്ഷം രൂപ വേണ്ടിവരും. അതിനുള്ള സഹായം ചെയ്യാനും സിപിഎം തീരുമാനിച്ചിട്ടുണ്ട്. അതോടൊപ്പം വീടിൻറെ അവശേഷിക്കുന്ന പണികൾ സിപിഐ പീരുമേട് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ പുനരാരംഭിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

51 കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ, ലോക ചാംപ്യന്മാരായ വനിതാ ടീമിന് കിട്ടുക 123 കോടി

ബദാം പാല്‍ കുടിക്കാറുണ്ടോ?; ആരോഗ്യഗുണങ്ങള്‍ ഇതൊക്കെ

തെലങ്കാനയില്‍ ബസ്സിന് പിന്നിലേക്ക് ടിപ്പര്‍ലോറി ഇടിച്ചുകയറി; 24 മരണം; മരിച്ചവരില്‍ മൂന്ന് മാസം പ്രായമായ കുട്ടിയും; വിഡിയോ

'ആ സൂപ്പർ താരത്തിന്റെ ഏഴ് മാനേജർമാർ അന്ന് എന്നെ ചീത്ത വിളിച്ചു; അതോടെ ആ സിനിമ തന്നെ ഞാൻ വേണ്ടെന്ന് വച്ചു'

ധനാഗമനം, വിദ്യാഗുണം, വിവാഹം, വിദേശവാസ യോഗം; ഈ നക്ഷത്രക്കാര്‍ക്ക് നല്ല ആഴ്ച

SCROLL FOR NEXT