cpm ഫയൽ
Kerala

ആന്തൂര്‍ നഗരസഭയില്‍ രണ്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളി; അഞ്ചിടത്ത് സിപിഎമ്മിന് എതിരില്ലാത്ത വിജയം

ആന്തൂരില്‍ രണ്ടു വാര്‍ഡുകളില്‍ നേരത്തെ എല്‍ഡിഎഫ് എതിരില്ലാതെ വിജയിച്ചിരുന്നു

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: ആന്തൂര്‍ നഗരസഭയില്‍ രണ്ടു സീറ്റുകളില്‍ കൂടി ഇടതുമുന്നണി വിജയിച്ചു. രണ്ടു വാര്‍ഡുകളിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രിക തള്ളിയതോടെയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ വിജയിച്ചത്. തളിയില്‍, കോടല്ലൂര്‍ വാര്‍ഡുകളിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ പത്രികയാണ് തള്ളിയത്. ആന്തൂരില്‍ രണ്ടു വാര്‍ഡുകളില്‍ നേരത്തെ എല്‍ഡിഎഫ് എതിരില്ലാതെ വിജയിച്ചിരുന്നു.

നാമനിര്‍ദേശ പത്രികയില്‍ ഒപ്പിട്ടത് തങ്ങളല്ലെന്ന് നാമനിര്‍ദേശകര്‍ വെളിപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് പത്രിക പുനര്‍സൂക്ഷ്മപരിശോധനയില്‍ തള്ളിയിരിക്കുന്നത്. സിപിഎമ്മുകാര്‍ തട്ടിക്കൊണ്ടു പോയി എന്ന് കോണ്‍ഗ്രസുകാര്‍ ആരോപിച്ച അഞ്ചാംപീടികയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ലിവ്യ വരണാധികാരിക്ക് മുമ്പില്‍ ഹാജരായി പത്രിക പിന്‍വലിച്ചു. ഇതോടെ ആന്തൂറില്‍ അഞ്ച് വാര്‍ഡുകളില്‍ സിപിഎം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

മാറ്റിവെച്ച അഞ്ചിടത്തെ നാമനിര്‍ദേശ പത്രികയില്‍ രണ്ടെണ്ണമാണ് തള്ളിയത്. അതേസമയം, തര്‍ക്കമുയര്‍ന്ന രണ്ടു വാര്‍ഡുകളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രിക വരണാധികാരി സ്വീകരിച്ചിട്ടുണ്ട്. 2-ാം വാർഡായ മോറാഴയിൽ കെ രജിതയും, 19-ാം വാർഡായ പൊടിക്കുണ്ടിൽ കെ. പ്രേമരാജനും നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 20 വാർഡുകളുള്ള ആന്തൂർ നഗരസഭയിൽ യുഡിഎഫ് 17 സീറ്റുകളിലേക്കാണ് പത്രിക നൽകിയത്.

The CPM-LDF won two more seats in the Anthoor Municipality.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്വര്‍ണക്കൊള്ള: കടകംപള്ളിയുടെ മാനനഷ്ടക്കേസില്‍ രണ്ടാം തവണയും മറുപടി നല്‍കാതെ വിഡി സതീശന്‍

'രാഹുലിനെ അവിശ്വസിക്കുന്നില്ല'; രാഹുല്‍ സജീവമായി രംഗത്തുവരണമെന്ന് കെ സുധാകരന്‍

വയറുവേദനയെ തുടര്‍ന്ന് ചികിത്സ തേടി; പ്ലസ് വണ്‍ വിദ്യാര്‍ഥിനി ഗര്‍ഭിണി; സീനിയര്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

സാമ്പത്തിക ഇടപാടുകളില്‍ എപ്പോഴൊക്കെ പിന്‍ നമ്പര്‍ നല്‍കണം? സൈബര്‍ തട്ടിപ്പുകളില്‍ പൊലീസ് മുന്നറിയിപ്പ്

മുഖ്യമന്ത്രിക്കെതിരെ കൊലവിളി പരാമര്‍ശം; കന്യാസ്ത്രീക്കെതിരെ കേസ്

SCROLL FOR NEXT