പരിക്കേറ്റ ജംഷീർ 
Kerala

രാഷ്ട്രീയ സംഘര്‍ഷം: ഉണ്ണിയാലില്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; ലീഗ് പ്രവര്‍ത്തകരെന്ന് ആരോപണം

ഗുരുതരമായി പരിക്കേറ്റ ജംഷീര്‍ പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനായി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

മലപ്പുറം: ഉണ്ണിയാലില്‍ സിപിഎം പ്രവര്‍ത്തകനുനേരെ ആക്രമണം. രാഷ്ട്രീയ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് വെള്ളിയാഴ്ച ഉച്ചയോടെ കരുകയിലില്‍ ജംഷീര്‍ ബാബു (35)യെ സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ആക്രമണത്തിന് പിന്നില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു. ഗുരുതരമായി പരിക്കേറ്റ ജംഷീര്‍ പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനായി. നിലവില്‍ ന്യൂറോ സര്‍ജറി തീവ്രപരിചരണ വിഭാഗത്തിലാണ്.

വെള്ളിയാഴ്ച ഉച്ചയോടെ പുത്തിയകടപ്പുറം കരുകയില്‍ ബസ് സ്റ്റോപ്പിന് സമീപമായിരുന്നു ആക്രമണം. വെള്ളിയാഴ്ച നമസ്‌കാരത്തിന് തയ്യാറെടുക്കുന്നതിനായി വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജംഷീറിനെ പരപ്പനങ്ങാടിയില്‍നിന്ന് കാറിലെത്തിയ സംഘം പിന്തുടര്‍ന്നെന്നാണ് പൊലീസ് പറയുന്നത്. പുതിയ കടപ്പുറം ബസ് സ്റ്റോപ്പിന് സമീപം വച്ച് കാര്‍ ഉപയോഗിച്ച് ബൈക്ക് ഇടിച്ചുവീഴ്ത്തിയ ശേഷം സംഘം ജംഷീറിനെ ആക്രമിക്കുകയായിരുന്നു.

ബൈക്കില്‍നിന്ന് വീണ ജംഷീറിനെ അക്രമികള്‍ തുടരെ വെട്ടി. തലയില്‍ ആഴത്തിലുള്ള വെട്ടേറ്റതിനെ തുടര്‍ന്ന് തലയോട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. രക്ഷപ്പെടാതിരിക്കാനായി ആദ്യം കാലിന്റെ പിന്‍ഭാഗത്ത് വെട്ടിയ ശേഷമാണ് തലയിലും മറ്റും ആക്രമിച്ചതെന്നും പറയുന്നു.

ബഹളം കേട്ട് സമീപത്തെ വീടുകളില്‍നിന്ന് ആളുകള്‍ ഓടിയെത്തിയതോടെയാണ് അക്രമിസംഘം രക്ഷപ്പെട്ടത്. നാട്ടുകാര്‍ ചേര്‍ന്ന് ജംഷീറിനെ തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അടിയന്തര ശസ്ത്രക്രിയയ്ക്ക് ശേഷം ന്യൂറോ സര്‍ജറി ഐസിയുവിലേക്ക് മാറ്റി.

സംഭവത്തിന് രാഷ്ട്രീയ പശ്ചാത്തലമുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഉണ്ണിയാല്‍ മേഖലയില്‍ കുറച്ചുകാലമായി നിലനില്‍ക്കുന്ന രാഷ്ട്രീയ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് ആക്രമണമെന്നാണ് വിലയിരുത്തല്‍. ആക്രമണത്തിന് പിന്നില്‍ ലീഗ് പ്രവര്‍ത്തകരാണെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാകുന്നതെന്നും കൂടുതല്‍ വിവരങ്ങള്‍ അന്വേഷണത്തിലൂടെ മാത്രമേ പുറത്തുവരൂവെന്നും താനൂര്‍ പൊലീസ് അറിയിച്ചു.

ആക്രമണത്തിന് പിന്നില്‍ പ്രത്യേക പരിശീലനം ലഭിച്ച ക്രിമിനല്‍ സംഘമാണെന്ന് സിപിഎം ആരോപിച്ചു. രാഷ്ട്രീയ എതിരാളികളെ ആക്രമിക്കാന്‍ ലീഗ് പ്രൊഫഷണല്‍ സംഘങ്ങളെ ഉപയോഗിക്കുന്നത് അതീവ അപകടകരമാണെന്ന് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി വി.പി. അനില്‍ പറഞ്ഞു.

'ജനാധിപത്യ സമൂഹത്തിന് ഒട്ടും യോജിച്ചതല്ല ഇത്തരം ആക്രമണങ്ങള്‍. ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന എല്ലാവരും ഇതിനെതിരെ രംഗത്തുവരണം. യുഡിഎഫ് അധികാരത്തിലെത്തിയതിന് പിന്നാലെ ഉണ്ണിയാലിലും പരിസര പ്രദേശങ്ങളിലും ലീഗ് ക്രിമിനലുകള്‍ അഴിഞ്ഞാടാന്‍ തുടങ്ങിയിരുന്നു. വെള്ളിയാഴ്ച നടന്നതും അതിന്റെ തുടര്‍ച്ചയാണ്,' വി.പി. അനില്‍ പറഞ്ഞു.

CPM worker hacked and injured at Unniyal

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിണറായിക്കും റിയാസിനുമെതിരെ അന്വേഷണമാകാം; ഇഡി കത്തില്‍ എജിയുടെ നിയമോപദേശം

ചൂടു ചായ ദേഹത്തേക്ക് ഒഴിച്ചു, ഫാന്‍ വലിച്ചെറിഞ്ഞു; കേരള കോണ്‍ഗ്രസ്സ് ജോസഫ് നേതൃയോഗത്തില്‍ കയ്യാങ്കളി, നിരവധി പേര്‍ക്ക് പരിക്ക്

'പാര്‍ട്ടിയിലെ ചിലരുടെ എതിര്‍പ്പുകള്‍ വകവെക്കാതെ തച്ചങ്കരിയെ വെട്ടി; വിഎസിന്റേത് ദീര്‍ഘവീക്ഷണമുള്ള നിലപാട്'

അസമിലും നാടകീയ നീക്കം; നഗാവിലെ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്മാറി

കൃഷിയിടത്തിലേക്ക് പോയിട്ട് തിരിച്ചെത്തിയില്ല; ദമ്പതികള്‍ കുളത്തില്‍ മരിച്ച നിലയില്‍