സിആര്‍ മഹേഷ്  
Kerala

'പഴയതൊക്കെ മറക്കണോ?; ബാക്കി പിന്നെ'; പിണറായി അനുകൂല നിലപാടിനെതിരെ സിആര്‍ മഹേഷ്

'തല്‍ക്കാലം ഇത് ഇവിടെ കിടക്കട്ടെ, ബാക്കി പിന്നെ!' എന്നു പറഞ്ഞാണ് വീഡിയോ പങ്കുവച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

കൊല്ലം: സിഎംആര്‍എല്‍- എക്സാലോജിക് കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുകൂലമായ നിലപാട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ച നടപടിക്കെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം പുകയുന്നു. മാത്യു കുഴല്‍നാടന്‍ എംഎല്‍എ, ജിന്റോ ജോണ്‍ എന്നിവര്‍ക്ക് പിന്നാലെ നേൃത്വത്തിനെതിരെ സിആര്‍ മഹേഷ് എംഎല്‍എയും രംഗത്തുവന്നു. 'പഴയതൊക്കെ മറക്കണോ' എന്ന ഗോഡ്ഫാദര്‍ ചിത്രത്തിലെ പ്രസ്തമായ ഡയലോഗ് പങ്കുവച്ചാണ് മഹേഷ് നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തു എത്തിയത്. 'തല്‍ക്കാലം ഇത് ഇവിടെ കിടക്കട്ടെ, ബാക്കി പിന്നെ!' എന്നു പറഞ്ഞാണ് വീഡിയോ പങ്കുവച്ചത്.

പിണറായി അനുകൂല സര്‍ക്കാര്‍ നിലപാടിനതിരെ നേരത്തെ മാത്യു കുഴല്‍ നാടനും, ജിന്റോ ജോണ്‍ ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തിലും മാത്യു കുഴല്‍നാടന്‍ രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്കെതിരെ എല്‍ഡിഎഫ് സര്‍ക്കാര്‍ എടുത്ത നടപടി അദ്ദേഹം ആവര്‍ത്തിച്ചെങ്കിലും യോഗത്തില്‍ പൊതുപിന്തുണ കിട്ടിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും സ്വീകരിച്ച നിലപാട് പൊതുവെ അംഗീകരിക്കപ്പെടുകയായിരുന്നു.

മഹേഷിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുന്നത്. 'രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കുന്ന കാലത്ത്...കുഞ്ഞാലിക്കുട്ടി മന്ത്രിസഭയില്‍ ഇരിക്കുന്ന കാലത്ത് പിണറായിയും കുടുംബവും പിന്നെ വെള്ളാപ്പള്ളിയെ പോലുള്ളവരും സേഫാണ്', 'കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് കൂറില്ലാത്ത അധികാരികളാണ് ഇപ്പോള്‍ ഇരിക്കുന്നത് എന്ന് ജനങ്ങളെ കൊണ്ട് പറയിപ്പിക്കാതിരുന്നാല്‍ നല്ലത്. പലതിനും പ്രതികാരം ചോദിക്കും എന്ന നേതാക്കളുടെ വാക്ക് കേട്ടിട്ടാണ് കോണ്‍ഗ്രസ് അനുഭാവികള്‍ മാറ്റി കുത്താതെ യുഡിഎഫിന് വോട്ട് ചെയ്തത്. ജനങ്ങളുടെ വികാരം മാനിച്ചാല്‍ നല്ലത്. ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ആള്‍ക്കാരോട് പിണറായി ദ്രോഹം ഒന്നും ചെയ്തിട്ടില്ലായിരിക്കും. പക്ഷേ ഉമ്മന്‍ചാണ്ടി എന്ന നേതാവിനോട് ചെയ്ത ക്രൂരത അദ്ദേഹത്തെ സ്‌നേഹിക്കുന്ന പാര്‍ട്ടി അനുഭാവികള്‍ മറക്കില്ല. ഒക്കെചങ്ങായിമാര്‍ കളിക്കാനാണ് ഭാവമെങ്കില്‍ ജനങ്ങളുടെ മുന്നിലേക്ക് തന്നെ ഇവനൊക്കെ വരും. ഇത് അവസാന ഇലക്ഷന്‍ ഒന്നുമല്ല. യുഡിഎഫ് - എല്‍ഡിഎഫ് അല്ലാത്ത മുന്നണിയിലേക്ക് വരെ മാറി ചിന്തിക്കേണ്ട ദുരവസ്ഥയിലേക്ക് ജനങ്ങളെ കൊണ്ട് ചെന്ന് എത്തിക്കരുത്','നീതിമാനായ മുന്‍ മുഖ്യമന്ത്രി ബഹുമാന്യനായ ഉമ്മന്‍ ചാണ്ടി സാറിന് കഴിഞ്ഞ സര്‍ക്കാര്‍ കൊടുക്കാത്ത ഒരു നീതിയും, തെളിവുകള്‍ എതിരായിട്ടുള്ള മുന്‍ മുഖ്യമന്ത്രി ബഹുമാന്യനായ പിണറായി വിജയന് നല്‍കരുത് എന്നാണ് ഒരു പാര്‍ട്ടി പ്രവര്‍ത്തകനായ എന്റെ അഭിപ്രായം. മൂവാറ്റുപുഴ എം.എല്‍.എ മാത്യു കുഴല്‍നാടനോട് ചേര്‍ന്നു നില്‍ക്കുന്നതാണ് ശരി. കേരളത്തിലെ ജനങ്ങള്‍ വളരെ പ്രതീക്ഷയോടെ അധികാരത്തില്‍ എത്തിച്ച സര്‍ക്കാര്‍ ജനങ്ങളെ പരിഹസിക്കരുത്'. എന്നിങ്ങനെ നീളുന്നു കമന്റുകള്‍.

cr mahesh mla against congress leadership

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാസ്‌പോര്‍ട്ട് തിരികെ നല്‍കിയില്ലേ? ഖത്തറില്‍ തൊഴിലുടമകള്‍ക്ക് മുന്നറിയിപ്പ്, ലംഘിച്ചാല്‍ 25,000 റിയാല്‍ വരെ പിഴ

തുലാമഴ തീവ്രമാകുന്നു; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; 9 ഇടത്ത് യെല്ലോ

ആറായിരം കിലോമീറ്റര്‍ വരെ ഓയില്‍ മാറ്റേണ്ടതില്ല, പാനിക് ബ്രേക്ക് അലര്‍ട്ട്; ഹീറോ എക്‌സ്ട്രീം 160ആര്‍ 4വി 2026 വിപണിയില്‍

പരസ്യമായി മാപ്പുപറയണം ; ചീഫ് ജസ്റ്റിസിനെതിരായ എക്‌സ് പോസ്റ്റില്‍ സണ്ണി ജോസഫിന് വക്കീല്‍ നോട്ടീസ്

'ദശദിക്കുകളിലേക്കും തീക്കാറ്റു പോലെ പടർന്ന് രാവണൻ'; ഇതിലെന്തായാലും വില്ലൻ സ്കോർ ചെയ്യും! 'രാമായണ' പുതിയ ട്രെയ്‌ലർ