തിരുവനന്തപുരം: പിഎസ് സിയുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങളെപ്പറ്റി ക്രൈംബ്രാഞ്ച് അന്വേഷിക്കും. പരീക്ഷാ ക്രമക്കേടുകള്‍ അടക്കമുള്ള പരാതികളാണ് ഉയര്‍ന്നു വന്നിട്ടുള്ളത്. കെഎഎസ് പരീക്ഷയെപ്പറ്റി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ഇന്റര്‍വ്യൂവില്‍ മാര്‍ക്ക് കൂട്ടിക്കൊടുത്തു എന്നതടക്കമുള്ള എല്ലാ കാര്യങ്ങളും ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മന്ത്രിസഭായോഗശേഷം കാബിനറ്റ് തീരുമാനങ്ങള്‍ അറിയിക്കുകയായിരുന്നു മുഖ്യമന്ത്രി. ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘമായിരിക്കുമോ അന്വേഷിക്കേണ്ടത് എന്നതടക്കം ആഭ്യന്തരവകുപ്പ്, പരാതികളുടെ ഗൗരവം അനുസരിച്ച് തീരുമാനിക്കും. അത് ആഭ്യന്തരവകുപ്പിന്റെ വിവേചനാധികാരമാണെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. പിഎസ് സി യുടെ വിശ്വാസ്യത വീണ്ടെടുക്കാന്‍ വേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കും.
ചോദ്യം തയ്യാറാക്കുന്നതില്‍, മാര്‍ക്ക് ഇടുന്നതില്‍, കെഎഎസ് പരിക്ഷയെക്കുറിച്ച് അടക്കം നിരവധി പരാതികളാണ് പിഎസ് സിയെപ്പറ്റി ഉയര്‍ന്നു വന്നിട്ടുള്ളത്. അതെല്ലാം അന്വേഷിക്കട്ടെ. അന്വേഷണം നടത്താതെ ഒരു തീരുമാനത്തിലെത്താന്‍ സാധ്യമല്ല. ഒരു സ്ഥാപനത്തിന്റെയും വിശ്വാസ്യത നശിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുകയില്ല. പരാതികള്‍ അന്വേഷിക്കാതിരിക്കാന്‍ ഒരു നിവൃത്തിയുമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates