കാപ്പ നിയമപ്രകാരം പള്ളുരുത്തി പൊലീസ് അറസ്റ്റ് ചെയ്ത അരൂക്കുറ്റി വടുതല സ്വദേശി മനീഷ് ആണ് രക്ഷപ്പെടാൻ ശ്രമിച്ചത് 
Kerala

കൈവിലങ്ങുമായി രക്ഷപ്പെട്ട പ്രതി ഡോക്ടറുടെ വീട്ടിലെ പട്ടിക്കൂട്ടിൽ: പൊക്കി പൊലീസ്

വൈദ്യപരിശോധനയ്ക്കായി കൈവിലങ്ങ് അണിയിച്ച് ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെയായിരുന്നു സംഭവം

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പ്രതിയെ അടുത്ത വീട്ടിലെ പട്ടിക്കൂട്ടിൽ നിന്ന് പിടികൂടി. കാപ്പ നിയമപ്രകാരം പള്ളുരുത്തി പൊലീസ് അറസ്റ്റ് ചെയ്ത അരൂക്കുറ്റി വടുതല സ്വദേശി മനീഷ് (29) ആണ് രക്ഷപ്പെടാൻ ശ്രമിച്ചത്. വൈദ്യപരിശോധനയ്ക്കായി കൈവിലങ്ങ് അണിയിച്ച് ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെയായിരുന്നു സംഭവം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കരുവേലിപ്പടി താലൂക്ക് ആശുപത്രിയിലേക്കാണ് മനീഷിനെ പരിശോധനയ്ക്ക് കൊണ്ടുപോയത്. അതിനിടെ രക്ഷപ്പെട്ട പ്രതി കരുവേലിപ്പടി മൈത്രി ന​ഗറിലെ രണ്ട് വീടുകളിൽ കയറി. വീട്ടുകാർ ചെറുത്തതോടെ സമീപത്തെ ഡോക്ടറുടെ വീട്ടിലെ പട്ടിക്കൂട്ടിൽ ഒളിക്കുകയായിരുന്നു. മനീഷിനെ പൊലീസ് പിന്നീട് പിടികൂടി.

സംസ്ഥാനത്തെ വിവിധി സ്റ്റേഷനുകളിൽ കൊലപാതക ശ്രമം, ഭവനഭേദനം, ലഹരി വിൽപ്പന, ഉൾപ്പടെ 12 കേസുകളിൽ പ്രതിയാണ് മനീഷ്. ഇയാളെ കാപ്പ ചുമത്തി ജയിലിലടയ്ക്കാൻ ഉത്തരവായിരുന്നു.ബം​ഗളൂരുവിൽ നിന്ന് കസ്റ്റഡിയിലെടുത്ത പ്രതിയെ പള്ളുരുത്തി പൊലീസാണ് പിടികൂടിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും