മതിലകം പൊലീസ്/ ടിവി ദൃശ്യം 
Kerala

എസ്‌ഐയെ ആക്രമിച്ച് ക്രിമിനല്‍ സംഘം; മുഖത്ത് പരിക്ക്, പൊലീസ് ജീപ്പ് തകര്‍ത്തു; മൂന്നുപേര്‍ പിടിയില്‍

ലഹരിസംഘത്തെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ആക്രമണം

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: തൃശൂര്‍ മതിലകം എസ് ഐ മിഥുന്‍ മാത്യുവിനെ ക്രിമിനല്‍ സംഘം ആക്രമിച്ചു. എസ്‌ഐയുടെ മുഖത്ത് പരിക്കേറ്റു. പൊലീസ് ജീപ്പിന്റെ ചില്ല് അക്രമി സംഘം തകര്‍ത്തു. 

ലഹരിസംഘത്തെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ആക്രമണം. എടവിലങ്ങാട് സ്വദേശികളായ സൂരജ്, അജിത്ത്, അഖില്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. 

ലഹരി വില്‍പ്പന നടക്കുന്നതായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അവരെ പിടിക്കാനായി എസ് ഐ മിഥുന്‍ മാത്യുവും സംഘവും പോകുകയായിരുന്നു. ഇതിനിടെ ശ്രീനാരായണപുരം പതിയാശേരി എന്ന സ്ഥലത്തു വെച്ച് വഴിയരികില്‍ നിന്ന മൂവര്‍ സംഘത്തെ തടഞ്ഞ് ചോദ്യം ചെയ്തു. 

ഇതിനിടെ ഇവര്‍ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. എസ്‌ഐയെ ആക്രമിക്കുന്നതു കണ്ട് മറ്റു പൊലീസുകാര്‍ ബലപ്രയോഗത്തിലൂടെയാണ് മൂന്നുപേരെയും കസ്റ്റഡിയിലെടുത്തത്. ഔദ്യോഗിക കൃത്യം തടസ്സപ്പെടുത്തി, പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു തുടങ്ങിയ വകുപ്പുകളും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഡിഎഫ് ബിജെപിക്ക് കീഴടങ്ങി; കരാര്‍ ഒപ്പിട്ടാലും പിഎം ശ്രീയില്‍ നിന്ന് പിന്‍മാറാം; നയമാറ്റത്തിന് പ്രേരിപ്പിച്ച ഘടകമെന്ത്?'

ബദാം രണ്ടാഴ്ചത്തേക്ക്, ദഹനപ്രശ്നങ്ങൾ പമ്പ കടക്കും, ചർമം തിളങ്ങും

നവകേരള യാത്രയിലെ 'രക്ഷാപ്രവര്‍ത്തനം': എഡിജിപിയുടെ ഓഫീസില്‍ എസ്‌ഐടി പരിശോധന; സന്ദര്‍ശക രജിസ്റ്ററും സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു

അമേരിക്കന്‍ കേന്ദ്രബാങ്ക് പലിശനിരക്ക് കൂട്ടുമോ?, ഒറ്റയടിക്ക് 1160 രൂപ കുറഞ്ഞു; സ്വര്‍ണവില 1,10,000ല്‍ താഴെ

ടിനി ടോമിനെതിരെ കേസെടുക്കണം; ക്രിമിനല്‍ ഹർജി ഫയല്‍ ചെയ്ത് അന്‍സിബ

SCROLL FOR NEXT