പ്രാര്‍ത്ഥിച്ചിട്ടും ഫലമില്ല; തൊഴുതു വണങ്ങിയ ശേഷം ക്ഷേത്രത്തില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍

അരൂര്‍ പുത്തനങ്ങാടി ശ്രീകുമാര വിലാസം ക്ഷേത്രത്തിലാണ് കഴിഞ്ഞദിവസം കവര്‍ച്ച നടന്നത്
കള്ളൻ ക്ഷേത്രത്തിലെത്തി പ്രാർത്ഥിക്കുന്നു/ സിസിടിവി ദൃശ്യത്തിൽ നിന്ന്
കള്ളൻ ക്ഷേത്രത്തിലെത്തി പ്രാർത്ഥിക്കുന്നു/ സിസിടിവി ദൃശ്യത്തിൽ നിന്ന്

ആലപ്പുഴ: ക്ഷേത്രത്തില്‍ തൊഴുതു പ്രാര്‍ത്ഥിച്ച ശേഷം മോഷണം നടത്തിയ സംഭവത്തില്‍ പ്രതി പിടിയിലായി. അമ്പലപ്പുഴ സ്വദേശി 
രാജേഷ് ആണ് പിടിയിലായത്. അരൂര്‍ പുത്തനങ്ങാടി ശ്രീകുമാര വിലാസം ക്ഷേത്രത്തിലാണ് കഴിഞ്ഞദിവസം കവര്‍ച്ച നടന്നത്. 

കിരീടം, നെക്ലേസ്, കുണ്ഡലം തുടങ്ങിയ സ്വര്‍ണാഭരണങ്ങളും വെള്ളിരൂപങ്ങളുമാണ് മോഷണം പോയതെന്ന് ക്ഷേത്രം ഭാരവാഹികൾ വ്യക്തമാക്കിയിരുന്നു.  മോഷ്ടിച്ച വസ്തുക്കള്‍ മുല്ലക്കലെ ജ്വല്ലറിയില്‍ നിന്നും കണ്ടെടുത്തു. ഇയാള്‍ നിരവധി മോഷണക്കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. 

ഇതാദ്യമായാണ് ഇയാള്‍ പൊലീസിന്റെ പിടിയിലാകുന്നത്. മുഖംമൂടി ധരിച്ച് ക്ഷേത്രത്തിലെത്തുകയും, തൊഴുതു പ്രാര്‍ത്ഥിച്ച ശേഷം കവര്‍ച്ച നടത്തുകയുമായിരുന്നു. ഇയാള്‍ ക്ഷേത്രത്തില്‍ തൊഴുതു പ്രാര്‍ത്ഥിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com