K A Thulasi, V D Satheesan, MP V K Sreekandan facebook
Kerala

'മന്ത്രി തുളസി നിങ്ങളുടെ ഭാര്യയല്ലേ?'; വി കെ ശ്രീകണ്ഠന്റെ പോസ്റ്റിന് വിമര്‍ശനം

എംപി യായ ഞാനും മന്ത്രിയായ ഭാര്യയും എന്നല്ലേ പറയേണ്ടത് എന്നാണ് ചിലര്‍ ചോദിക്കുന്നത്. മന്ത്രി തുളസി നിങ്ങളുടെ ഭാര്യയല്ലേ?

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനും നിയുക്ത മന്ത്രി കെ എ തുളസിക്കും ഒപ്പമുള്ള ചിത്രം പങ്കുവെച്ച വി കെ ശ്രീകണ്ഠന്‍ എംപിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് വിമര്‍ശനം. നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനും മന്ത്രിയായ കെ എ തുളസിക്കുമൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചതിന് താഴെയാണ് കമന്റുകള്‍ വന്നിരിക്കുന്നത്. ഭാര്യയാണെന്ന് പറയാനെന്താണ് മടിയെന്നാണ് ആളുകള്‍ ചോദിക്കുന്നത്.

എംപി യായ ഞാനും മന്ത്രിയായ ഭാര്യയും എന്നല്ലേ പറയേണ്ടത് എന്നാണ് ചിലര്‍ ചോദിക്കുന്നത്. മന്ത്രി തുളസി നിങ്ങളുടെ ഭാര്യയല്ലേ? എന്നും ചിലര്‍ ചോദിക്കുന്നു. ഇതെന്താ കുടുംബവാഴ്ചയല്ലേ, വി ടി ബല്‍റാമിനെ വെട്ടി ആദ്യമായി എംഎല്‍എയാകുന്ന തുളസിയെ മന്ത്രിയാക്കിയെന്നും നിരവധി പേര്‍ കമന്റ് ചെയ്യുന്നുണ്ട്. കെ എ തുളസിയുടെ രാഷ്ട്രീയ ജീവിതം ഉയര്‍ത്തി ഈ കമന്റുകകള്‍ക്ക് മറുപടി കൊടുക്കുന്നവരുമുണ്ട്. എംപിയുടെ ഭാര്യ മത്സരിച്ചത് വാര്‍ത്തയായില്ലെന്ന് പറയുന്നവരും കൂട്ടത്തിലുണ്ട്.

കെ എ തുളസി മന്ത്രിയാകുന്നതോടെ ഒരു വീട്ടില്‍ നിന്ന് എംപിയും മന്ത്രിയുമെന്ന അപൂര്‍വതയ്ക്ക് കൂടിയാണ് കേരള രാഷ്ട്രീയം സാക്ഷ്യം വഹിക്കുന്നത്. പാലക്കാട് എം പിയായി വി കെ ശ്രീകണ്ഠന്‍ പാര്‍ലമെന്റിലേക്ക് പോകുമ്പോള്‍, ഭാര്യയും കോണ്‍ഗ്രസ് നേതാവുമായ കെ എ തുളസി നിയമസഭയിലേക്ക് യാത്രയാകും. കോങ്ങാട് മണ്ഡലത്തിലാണ് തുളസി കോണ്‍ഗ്രസ് കൊടി പാറിച്ചത്. സിറ്റിങ് എം എല്‍ എയും സി പി എം നേതാവുമായ കെ ശാന്തകുമാരിയെയാണ് തുളസി പരാജയപ്പെടുത്തിയത്. പരമ്പരാഗതമായി ഇടതുകോട്ട എന്ന നിലയില്‍ പ്രശസ്തമായ കോങ്ങാട് 3651 വോട്ടുകള്‍ക്കാണ് യു ഡി എഫിന് വേണ്ടി തുളസി പിടിച്ചെടുത്തത്. ശാന്തകുമാരി 59028 വോട്ടുകള്‍ നേടിയപ്പോള്‍ തുളസി 62734 വോട്ടുകള്‍ നേടിയാണ് വിജയം കുറിച്ചത്. എന്‍ഡ എ സ്ഥാനാര്‍ഥിയായ രേണു സുരേഷ് 24925 വോട്ടുകളാണ് നേടിയത്.

Criticism for MP V K Sreekandan's post

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അവസാന നിമിഷം വരെ നാടകീയത; ക്രൊയേഷ്യയെ വീഴ്ത്തി പോര്‍ച്ചുഗല്‍; പ്രീക്വാര്‍ട്ടറില്‍ എതിരാളികള്‍ സ്‌പെയിന്‍

സ്‌പെയിനും പോര്‍ച്ചുഗലും പ്രീ ക്വാര്‍ട്ടറില്‍; രാജ്യത്ത് ഇന്ധന വില കുറയ്ക്കുമോ?; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

പ്ലസ് വണ്‍ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം ഇന്നുകൂടി

'കീഴടങ്ങണം, തിഹാര്‍ ജയിലേയ്ക്ക് പ്രൊഡക്ഷന്‍ വാറണ്ട് അയയ്ക്കൂ': സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പുണ്ടായ കേസില്‍ അന്‍മോള്‍ ബിഷ്‌ണോയി

അയോധ്യ സംഭാവനക്കൊളള; മുഖ്യപ്രതിയുടെ വീടിന് 'ബുള്‍ഡോസര്‍ ഭീഷണി'; പണിയുന്നത് ഒരുകോടിയുടെ വീട്