പത്തനംതിട്ട: ശബരിമല തീർഥാടനത്തിന്റെ സുഗമമായ നടത്തിപ്പ് സംബന്ധിച്ചു മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് അവലോകന യോഗം. രാവിലെ പത്ത് മണിക്ക് ഓൺലൈനായാണ് യോഗം. ദേവസ്വം മന്ത്രി, മറ്റ് മന്ത്രിമാർ, ചീഫ് സെക്രട്ടറി, ദേവസ്വം ബോർഡ് പ്രസിഡന്റ്, ഡിജിപി എന്നിവർ യോഗത്തിൽ പങ്കെടുക്കും.
കഴിഞ്ഞ ദിവസങ്ങളിൽ തിരക്കു വർധിച്ചതിനെ തുടർന്നു തീർഥാടകർ ബദ്ധിമുട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് യോഗം. ദർശനത്തിനായി മണിക്കൂറുകളോളമാണ് തീർഥാടകർ കാത്തു നിന്നത്. അടിയന്തരമായി പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായാണ് യോഗം ചേരുന്നത്.
അതിനിടെ ശബരിമലയിൽ തിരക്ക് തുടരുകയാണ്. പമ്പയിലും നിലയ്ക്കലിലും ആവശ്യത്തിനു കെഎസ്ആർടിസി സർവീസുകൾ നടക്കുന്നില്ലെന്നു ആരോപിച്ച് രാത്രി വൈകിയും തീർഥാടകർ പ്രതിഷേധിച്ചു. വിവിധ ഇടത്താവളങ്ങളിൽ വാഹനങ്ങൾ പിടിച്ചിട്ടാണ് പൊലീസ് ഗതാഗതം നിയന്ത്രിക്കുന്നത്.
തിരക്ക് നിയന്ത്രിക്കാൻ ശബരിമലയിൽ സ്വീകരിച്ച നടപടികൾ സംബന്ധിച്ചു സന്നിധാനത്തിന്റെ ചുമതലയുള്ള എഡിജിപി ഇന്ന് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഹൈക്കോടതി വിഷയം പരിഗണിക്കുന്നത്. തിരക്ക് സംബന്ധിച്ചു ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് നടപടി. നിലയ്ക്കലിലെ പാർക്കിങ് സംബന്ധിച്ച പ്രശ്നങ്ങൾ പരിശോധിച്ചു റിപ്പോർട്ട് നൽകാൻ പത്തനംതിട്ട എസ്പിയോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ വാർത്ത കൂടി വായിക്കൂ
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ; 40 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റ്, കടലാക്രമണത്തിന് സാധ്യത
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates