ബസ് കണ്ടക്ടര്‍ക്കെതിരെ വിദ്യാര്‍ത്ഥി പരാതി നല്‍കി പ്രതീകാത്മക ചിത്രം
Kerala

ബസ്സിൽ കയറിയ പത്താം ക്ലാസുകാരനെ കണ്ടക്ടർ കടിച്ചു; പരാതി

ഇവിടെ നിന്നാൽ പോരെ എന്ന് ചോദിച്ചതാണ് കണ്ടക്ടറെ പ്രകോപിപ്പിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സ്വകാര്യ ബസ്സിൽ യാത്ര ചെയ്ത പത്താം ക്ലാസ് വിദ്യാർത്ഥിയെ കണ്ടക്ടർ കടിച്ചതായി പരാതി. നെഞ്ചിലാണ് കുട്ടിക്ക് കടിയേറ്റത്. ഇടപ്പള്ളി സെന്റ് ജോർജ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ കങ്ങരപ്പടി സ്വദേശി വിഎ കൃഷ്ണജിത്തിനാണ് പരിക്കേറ്റത്. കുട്ടി തൃക്കാക്കര സഹകരണ ആശുപത്രിയിൽ ചികിത്സ തേടി.

ഇന്നലെ വൈകിട്ട് കങ്ങരപ്പടി റൂട്ടിൽ ഓടുന്ന മദീന ബസ്സിലെ കണ്ടക്ടറിൽ നിന്നാണ് ആക്രമണമുണ്ടായത്. ഇടപ്പള്ളിയിൽ നിന്ന് ബസ്സിൽ കയറിയതുമുതൽ തന്നോട് മോശമായാണ് കണ്ടക്ടർ പെരുമാറിയത് എന്നാണ് കുട്ടി പറയുന്നത്. ബസ്സിനകത്ത് പലതവണ അങ്ങോട്ടും ഇങ്ങോട്ടും മാറ്റി നിർത്തി. ഇവിടെ നിന്നാൽ പോരെ എന്ന് ചോദിച്ചതാണ് കണ്ടക്ടറെ പ്രകോപിപ്പിച്ചത്. തുടർന്ന് കണ്ടക്ടർ കുട്ടിയോട് തർക്കിക്കുകയും ഉപദ്രവിക്കുകയുമായിരുന്നു. കടിക്കുക മാത്രമല്ല വിദ്യാർത്ഥിയുടെ മുഖത്തും ഇയാൾ അടിച്ചു.

വിദ്യാർത്ഥിയുടെ നെഞ്ചിൽ പല്ലുകൊണ്ടേറ്റ മുറിവിന്റെ പാടുണ്ട്. സംഭവത്തിൽ പൊലീസിനും ബാലാവകാശ കമ്മിഷനും മോട്ടർ വാഹന വകുപ്പിനും വിദ്യാർത്ഥി പരാതി നൽകി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീര്യം കുറഞ്ഞ മദ്യം ആവിഷ്‌കരിച്ചത് എല്‍ഡിഎഫ്; നയപരമായ ഒരു തീരുമാനവും എക്‌സൈസ് വകുപ്പ് എടുത്തിട്ടില്ല: മന്ത്രി ലിജു

ലാലേട്ടന്റെ കഥയ്ക്ക് വി ഡി സതീശന്റെ തിരക്കഥ 'മിഷൻ സമുദ്ര' ഹിറ്റാവുമോ?

'വാര്‍ഷികാഘോഷ സമ്മാനം'; മില്‍മയുടെ പേരില്‍ വ്യാജ സന്ദേശം; കബളിപ്പിക്കപ്പെടരുതെന്ന് മുന്നറിയിപ്പ്

തേങ്ങയും പഴവും ഒന്നിച്ചു കഴിക്കരുത്; വൃക്ക രോ​ഗികൾ അകറ്റിനിർത്തേണ്ട ഭക്ഷണങ്ങൾ

'വെള്ളം അടിച്ചാണോ ഇയാള്‍ വണ്ടി ഓടിക്കുന്നത്?' വ്യാജപ്രചരണങ്ങളില്‍ വ്‌ളോഗര്‍ക്കെതിരെ പരാതിയുമായി ഓട്ടോ ഡ്രൈവര്‍