peechi police brutality, Jayakrishnan Thannithode, Sanal Kumar Sasidharan 
Kerala

കുന്നംകുളത്തിന് പിന്നാലെ പീച്ചി പൊലീസ് സ്റ്റേഷനിലും കസ്റ്റഡി മർദ്ദനം, പൊലീസ് ക്രൂരത വെളിപ്പെടുത്തി എസ്എഫ്‌ഐ നേതാവ്; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

കുന്നംകുളം പൊലീസ് മര്‍ദ്ദനത്തിന് പിന്നാലെ, തൃശൂര്‍ പീച്ചി പൊലീസ് സ്റ്റേഷനിലെ കസ്റ്റഡി മര്‍ദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നു

സമകാലിക മലയാളം ഡെസ്ക്

കുന്നംകുളം പൊലീസ് മര്‍ദ്ദനത്തിന് പിന്നാലെ, തൃശൂര്‍ പീച്ചി പൊലീസ് സ്റ്റേഷനിലെ കസ്റ്റഡി മര്‍ദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നു. പട്ടിക്കാട് ലാലീസ് ഫുഡ് ആന്‍ഡ് ഫണ്‍ ഹോട്ടല്‍ ഉടമ കെ പി ഔസേപ്പാണ് ഒന്നരവര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ ലഭിച്ച മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ഹോട്ടലിലെ ഭക്ഷണത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നാണ് ഇവരെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിക്കുന്നത്. ഇതടക്കം അഞ്ചു പ്രധാന വാർത്തകൾ ചുവടെ:

കുന്നംകുളത്തിന് പിന്നാലെ പീച്ചി പൊലീസ് സ്റ്റേഷനിലും കസ്റ്റഡി മര്‍ദ്ദനം; ദൃശ്യങ്ങള്‍ പുറത്തുവിട്ട് പരാതിക്കാരന്‍ ( വീഡിയോ )

peechi police brutality

'കണ്ണിലും ദേഹത്തും മുളക് സ്‌പ്രേ അടിച്ചു, ചെവിയുടെ ഡയഫ്രം അടിച്ചുപൊട്ടിച്ചു'; പൊലീസ് ക്രൂരത വെളിപ്പെടുത്തി എസ്എഫ്‌ഐ നേതാവ്

Jayakrishnan Thannithode

'ലുക്ക് ഔട്ട് നോട്ടീസ് ഏത് നടപടിക്രമം അനുസരിച്ച്?; എന്നെ മുംബൈ എയര്‍പോര്‍ട്ടില്‍ തടഞ്ഞുവെച്ചു'

Sanal Kumar Sasidharan

തന്നെ മുംബൈ എയര്‍പോര്‍ട്ടില്‍ തടഞ്ഞുവെച്ചതായി സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍. കൊച്ചി പൊലീസിന്റെ ലുക്ക് ഔട്ട് നോട്ടീസ് പ്രകാരമാണ് തന്നെ ഇവിടെ തടഞ്ഞുവെച്ചതെന്നും സനല്‍ കുമാര്‍ ശശിധരന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. സ്ത്രീത്വത്തെ അപമാനിച്ചെന്നും നടിയെ പിന്തുടര്‍ന്ന് ശല്യം ചെയ്‌തെന്നുമുള്ള പരാതികളില്‍ തനിക്കെതിരെ എടുത്ത കേസുകളില്‍ ഒരു റിപ്പോര്‍ട്ടും പൊലീസ് കോടതിയില്‍ കൊടുത്തിട്ടില്ല. തനിക്കെതിരെ അറസ്റ്റ് വാറണ്ടും ഇല്ല. ഒരു വിധിയും കുറ്റപത്രവും ഇല്ല. പക്ഷേ തനിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഉണ്ടായിരിക്കുന്നു. ഇത് ഏത് നടപടിക്രമം അനുസരിച്ചെന്നും മറ്റൊരു ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ സംവിധായകന്‍ ചോദിച്ചു.

ആകാശത്ത് ഇന്ന് വിസ്മയ കാഴ്ച; സമ്പൂര്‍ണ ചന്ദ്രഗ്രഹണം ഇന്ത്യയില്‍ എപ്പോള്‍?, എത്ര മണിക്കൂര്‍ നീണ്ടുനില്‍ക്കും?

Total Lunar Eclipse

മുഹമ്മദ് ആഷിഖ് സൈലന്റ് കില്ലര്‍ : കെ സി എല്ലില്‍ ആദ്യകിരീടം സ്വപ്നം കണ്ട് നീലക്കടുവകള്‍

Muhammed Ashiq in kcl

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

കൂച്ച് ബെഹാർ ട്രോഫി: ബറോഡയ്ക്കെതിരെ കേരളത്തിന് മുന്നിൽ റൺ മല

​'കുറ്റകൃത്യത്തിൽ പങ്കില്ല, വെറുതെ വിടണം'; നടിയെ ആക്രമിച്ച കേസിലെ 5, 6 പ്രതികൾ ഹൈക്കോടതിയിൽ

വാതില്‍ ചവിട്ടിത്തുറന്ന് സ്റ്റേഷനിലെത്തി; കൈക്കുഞ്ഞുങ്ങളെ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചു; ദൃശ്യങ്ങള്‍ തെളിവ്; ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവത്തില്‍ സിഐ

'ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?; ഏത് യുഗത്തിലാണ് ജീവിക്കുന്നത്?'

SCROLL FOR NEXT