ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്രന്യൂനമര്‍ദം രൂപപ്പെട്ടു 
Kerala

അക്‌വാന്‍ ആഞ്ഞടിക്കുമോ?; ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്രന്യൂനമര്‍ദം രൂപപ്പെട്ടു; ജാഗ്രതാ നിര്‍ദേശം

ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് ആന്ധ്രാപ്രദേശിലും ഒഡീഷയിലും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

അമരാവതി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട അക്‌വാന്‍ ചുഴലിക്കാറ്റ് ചൊവ്വാഴ്ച തീവ്ര ചുഴലിക്കാറ്റായും നവംബര്‍ 19-ഓടെ അതിതീവ്ര ചുഴലിക്കാറ്റായും ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ന്യൂനമര്‍ദം ശക്തികൂടി ചൊവ്വാഴ്ചയോടെ തീവ്ര ചുഴലിക്കാറ്റായി മാറാന്‍ സാധ്യത.അതിതീവ്ര ചുഴലിക്കാറ്റാകുന്ന 'അക്‌വാന്‍' വെള്ളി ഉച്ചയോടെ ആന്ധ്രായാനം തീരത്ത് നെല്ലൂരിനും തുനിക്കും ഇടയില്‍ കരതൊടാനാണ് സാധ്യത. മണിക്കൂറില്‍ 120 മുതല്‍ 130 കിലോമീറ്റര്‍ വരെയും ചിലപ്പോള്‍ 145 കിലോമീറ്റര്‍ വരെയും വേഗത്തില്‍ കാറ്റ് വീശിയടിച്ചേക്കാം.

ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് ആന്ധ്രാപ്രദേശിലും ഒഡീഷയിലും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെയും പശ്ചിമ ബംഗാളിലെയും വിവിധ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അക്വാന്‍ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഒഡീഷ സര്‍ക്കാര്‍ ദുരന്തനിവാരണ മുന്നൊരുക്കങ്ങള്‍ ശക്തമാക്കി. 60 ഒഡീഷ ഡിസാസ്റ്റര്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്സ് സംഘങ്ങളെയും 14 ദേശീയ ദുരന്ത നിവാരണ സേന സംഘങ്ങളെയും വിന്യസിച്ചു.

ഗഞ്ചം, ഗജപതി, കന്ധമാല്‍, രായഗഡ, കോരാപുട്ട്, മല്‍ക്കന്‍ഗിരി, പുരി എന്നീ ജില്ലകളിലാണ് മുന്നൊരുക്കങ്ങള്‍ പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത്. ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാനുള്ള എല്ലാ ക്രമീകരണങ്ങളും സംസ്ഥാനം ഒരുക്കിയിട്ടുണ്ടെന്ന് ദുരന്തനിവാരണ മന്ത്രി സുരേഷ് പൂജാരി അറിയിച്ചു. അപകടസാധ്യതയുള്ള പ്രദേശങ്ങള്‍ കണ്ടെത്താനും ദുരിതാശ്വാസ ക്യാംപുകള്‍ തുറക്കാനും മണ്ണിടിച്ചില്‍ സാധ്യതയുള്ള ഇടങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാനും ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ചുഴലിക്കാറ്റ് അടുക്കുന്ന സാഹചര്യത്തില്‍ ഗഞ്ചം ജില്ലയില്‍ നിന്ന് 107 ഗര്‍ഭിണികളെ ഇതിനോടകം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായും അധികൃതര്‍ അറിയിച്ചു.

18, 19 തീയതികളില്‍ തമിഴ്നാടിന്റെ തീരദേശ ജില്ലകളിലും പടിഞ്ഞാറന്‍ ജില്ലകളിലും ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തില്‍നിന്ന് അറിയിച്ചു. ഈ ദിവസങ്ങളില്‍ ചെന്നൈ, ചെങ്കല്‍പ്പെട്ട്, കാഞ്ചീപുരം,തിരുവള്ളൂര്‍ എന്നീജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചുഴലിക്കാറ്റ് കരയില്‍ കടക്കുമ്പോള്‍ മണിക്കൂറില്‍ 100-നും 110-നുമിടയില്‍ കിലോമീറ്റര്‍ വേഗമുണ്ടാകുമെന്നും അക്‌വാന്‍ കര കടന്നാല്‍ ആന്ധ്രപ്രദേശ്, ഒഡിഷ, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ ശക്തമായ മഴ പെയ്യുമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. 19 വരെ കേരളത്തിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയെന്നും മുന്നറിയിപ്പിൽ പറയുന്നു.

Cyclone Akvan to intensify today, Odisha deploys 74 rescue teams ahead of Andhra landfall

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസിയുടെ പേരില്‍ തട്ടിപ്പ്: മുന്‍മന്ത്രി അബ്ദുറഹിമാനെ പ്രതി ചേര്‍ക്കാന്‍ ഉത്തരവ്

നാലുവര്‍ഷ ബിരുദം: ക്ലാസ് മുറികളില്ല, കോളജുകളില്‍ ഷിഫ്റ്റ് ഏര്‍പ്പെടുത്താന്‍ ശുപാര്‍ശ

അയ്യപ്പഭക്തര്‍ക്കായി അഞ്ച് റെയില്‍വേ സ്റ്റേഷനുകളില്‍ എയ്ഡ് പോസ്റ്റ്

ഫുട്‌ബോളിലും ഇന്ത്യ- പാക് പോര്; സാഫ് കപ്പില്‍ പത്താം കിരീടം ലക്ഷ്യം, ഇന്ത്യ ഇന്നിറങ്ങും

399 രൂപയ്ക്ക് ഒരുവര്‍ഷത്തെ റീചാര്‍ജ്; ക്ലിക്ക് ചെയ്താല്‍ അക്കൗണ്ട് കാലി!!