കോവിഡ് പരിശോധന/ഫയല്‍ ചിത്രം 
Kerala

തുടർച്ചയായ ദിവസങ്ങളിൽ ആയിരത്തിലധികം രോ​ഗികൾ, എറണാകുളത്ത് ആശങ്ക തുടരുന്നു; ജില്ല തിരിച്ചുള്ള കണക്ക്

കോഴിക്കോടും കോട്ടയത്തും എഴുന്നൂറിലധികം കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കൂടുതൽ രോ​ഗികൾ എറണാകുളം ജില്ലയിൽ. 1031 പേർക്കാണ് ജില്ലയിൽ ഇന്ന് രോ​ഗം സ്ഥിരീകരിച്ചത്. കോഴിക്കോടും കോട്ടയത്തും എഴുന്നൂറിലധികം കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. കോഴിക്കോട് 770, കോട്ടയം 704 എന്നിങ്ങനെയാണ് ഇവിടെ കോവിഡ് കേസുകളുടെ എണ്ണം. 

പത്തനംതിട്ട 654, കൊല്ലം 639, മലപ്പുറം 537, തൃശൂർ 441, ആലപ്പുഴ 422, തിരുവനന്തപുരം 377, ഇടുക്കി 336, വയനാട് 322, കണ്ണൂർ 281, പാലക്കാട് 237, കാസർഗോഡ് 64 എന്നിങ്ങനേയാണ് മറ്റ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 91 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6219 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 447 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. യുകെയിൽ നിന്നും വന്ന രണ്ട് പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 61,532 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.08 ആണ്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7364 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ‌‌ഇതോടെ 69,691 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 7,90,757 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയിലും മുംബൈയിലും ഇന്ന് 'ലഹ്റ ദോ തിരംഗ' റാലി; സിജെപിക്ക് അനുമതി നല്‍കി പൊലീസ്

പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നില്‍ രാത്രി NSUI പ്രതിഷേധം; ആതിര, ജെബിമേത്തര്‍ അടക്കം കസ്റ്റഡിയില്‍

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: അപേക്ഷിക്കാനുള്ള വാര്‍ഷിക വരുമാന പരിധി കൂട്ടി; സാധാരണക്കാർക്ക് ആശ്വാസം

രാജ്യം വിടാനുള്ള ഉത്തരവ്: എഫ്ആര്‍ആര്‍ഒക്കെതിരെ ഇമ്രാന്‍ ഖാന്‍ ഹൈക്കോടതിയില്‍

ഇടുക്കിയില്‍ ഇന്ന് സിപിഎം ഹര്‍ത്താല്‍; പിന്തുണച്ച് വ്യാപാരികളും; പരീക്ഷകള്‍ മാറ്റി