ഗുരുവായൂർ ക്ഷേത്രം ​ഗുരുവായൂർ ദേവസ്വം ഫെയ്സ്ബുക്കിൽ പങ്കുവെച്ച ചിത്രം
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന സമയം നീട്ടി; രണ്ടുമാസത്തേയ്ക്ക് ഉച്ചതിരിഞ്ഞ് നട തുറക്കുന്നത് 3.30ന്

മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് ഭക്തര്‍ക്ക് സുഗമമായ ദര്‍ശനത്തിനായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന സമയം നീട്ടി

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് ഭക്തര്‍ക്ക് സുഗമമായ ദര്‍ശനത്തിനായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന സമയം നീട്ടി. വൃശ്ചികം ഒന്നാം തീയതിയായ നവംബര്‍ 16 മുതല്‍ 2025 ജനുവരി 19 വരെ ദര്‍ശനസമയം ഒരു മണിക്കൂര്‍ നീട്ടാനാണ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്.

വൈകുന്നേരത്തെ ദര്‍ശനത്തിനായി ക്ഷേത്രം നട ഉച്ചതിരിഞ്ഞ് 3.30 ന് തുറക്കും. നിലവില്‍ നാലര മണിക്കാണ് നട തുറക്കുന്നത്. ശബരിമല തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥമാണ് നടപടി. ഇതോടെ ഒരു മണിക്കൂര്‍ അധിക സമയം ഭക്തര്‍ക്ക് ദര്‍ശനത്തിന് ലഭിക്കുമെന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. കൂടുതല്‍ ഭക്തര്‍ക്ക് ദര്‍ശനം സാധ്യമാക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ദേവസ്വം ഭരണസമിതി യോഗമാണ് തീരുമാനമെടുത്തത്.

ദേവസ്വം ചെയര്‍മാന്‍ ഡോ വി കെ വിജയന്‍ അധ്യക്ഷത വഹിച്ചു. ഭരണ സമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, പി സി ദിനേശന്‍ നമ്പൂതിരിപ്പാട്, സി മനോജ്, കെ പി വിശ്വനാഥന്‍, വി ജി രവീന്ദ്രന്‍, മനോജ് ബി നായര്‍, അഡ്മിനിസ്‌ട്രേറ്റര്‍ കെ പി വിനയന്‍ എന്നിവര്‍ യോഗത്തില്‍ സന്നിഹിതരായി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

കുസാറ്റ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ നിലയില്‍; ഒരാഴ്ചക്കിടെ രണ്ടാമത്തെ സംഭവം

SCROLL FOR NEXT